തിരൂര്‍ : ഗൂഡല്ലൂരില്‍ വച്ചുണ്ടായ കാറപകടത്തില്‍ തിരൂര്‍ കോട്ട് കല്ലിങ്ങല്‍ സ്വദേശി ഫസലുല്‍ ആദിബ്(33) നിര്യാതനായി. അപകടത്തില്‍ തിരൂര്‍ കല്ലുങ്ങല്‍ സ്വദേശികളായ അനീഷ്, നിഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു.
ഗൂഡല്ലൂരിനടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. തിങ്കളാശ്ച രാവിലെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ അനീഷിന്റെ ജ്യേഷ്ഠന് രണ്ടുവര്‍ഷം മുമ്പ് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ കേസാവശ്യങ്ങള്ക്കായാണ് ഇവര്‍ ഗൂഡല്ലൂരിലേക്ക് പോയത്.




