പരപ്പനങ്ങാടി പരപ്പനങ്ങാടിയുലും താനൂര്‍ ദേവധാര്‍ ഗെയ്റ്റിലും പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി റെയില്‍വെ ഗേറ്റുകള്‍ അടക്കപ്പൈടുന്നതോടെ ദുരതിത്തിലാകുന്ന കാല്‍നടയാത്രക്കാരുടെ പ്രശനം പരിഹരിക്കാന്‍ അണ്ടര്‍ബ്രിഡ്ജുകള്‍ വരൂന്നു.. സംസ്ഥാന സര്‍ക്കാരും റെയില്‍വേയും സംയൂക്തമായാണ് ഇത് നിര്‍മിക്കുക
മൂന്ന് മീറ്റര്‍ വീതിയും 2.10 മീറ്റര്‍ ഉയരവുമുള്ള അടിപ്പാതയാണ് നിര്‍മിക്കുക.. പരപ്പനങ്ങാാടി അടിപ്പാതക്ക് 2 കോടിയും ദേവധാര്‍ പാതക്ക് 1.2 കോടിയുമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പകുതി ചിലവ് റെയില്‍വേ വഹിക്കും ബാക്കി തുക സംസഥാനസര്ക്കാരും..
പരപ്പനങ്ങാടിയില്‍ ഇപ്പോള്‍ തന്നെ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കുകയാണ്.. ഇതിനാല്‍ ഇപ്പോള്‍തന്നെ സുരക്ഷിതമായി റെയില്‍ മുറിച്ച് കടക്കുന്നത് ഏറെ ദുസ്സഹമായിരിക്കുകയാണ്. ദേവധാര്‍ സ്കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് ഇവിടെ അടിപ്പാത അനുവദിച്ചിട്ടുള്ളത്.
മൂന്ന് മീറ്റര്‍ വീതിയുള്ള പാതയായതിനാല്‍ ഈ വഴിലൂടെ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കും കടന്നും പോകനും കഴിയും.




