Section

malabari-logo-mobile

പനീര്‍ ടുമാറ്റോ റെസ്

HIGHLIGHTS : 1. പനീര്‍ കഷ്ണങ്ങള്‍ - മുക്കാല്‍ കപ്പ് 2. തക്കാളി അരച്ചത് (പഴുത്തത്) - ഒരു കപ്പ്

1. പനീര്‍ കഷ്ണങ്ങള്‍ – മുക്കാല്‍ കപ്പ്
2. തക്കാളി അരച്ചത് (പഴുത്തത്) – ഒരു കപ്പ്
3. ബിരിയാണി റൈസ്(കഴുകി ഊറ്റിയത്) – ഒരു കപ്പ്
4.മുളക്‌പൊടി, കുരുമുളക് പൊടി, – പാകത്തിന്
പെരിഞ്ചീരകം പൊടിച്ചത്, ഉപ്പ്
5. വെളിച്ചെണ്ണ – നാലുവലിയ സ്പൂണ്‍
6 .സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്
7. വെളുത്തുള്ളി അരച്ചത് – ഒരു ടീസ്പൂണ്‍
8. മുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍
9. ഉപ്പ് – പാകത്തിന്
10. ചൂടുവെള്ളം – രണ്ടര കപ്പ്
11 .നാരങ്ങ നീര് – ഒരു ടേബിള്‍ സ്പൂണ്‍
12. മല്ലിയില – രണ്ട് ടേബിള്‍ സ്പൂണ്‍
13. ജീരകം – അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
പനീരില്‍ 4-ാംമത്തെ ചേരുവകള്‍ നന്നായി യോജിപ്പിച്ച് ഒരു ചീന ചട്ടിയില്‍ ഈ കൂട്ട് വേവിച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുമ്പോള്‍ ജീരകം വറുക്കുക. നിറം മാറി തുടങ്ങുമ്പോള്‍ അതിലേക്ക് സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്ത് ഒരുമിനിറ്റ് വഴറ്റിയതിനുശേഷം പനീര്‍ റോസ്റ്റ് ചെയ്തതും ചേര്‍ത്ത് പതുക്കെ ഇളക്കുക. ഈ കൂട്ടിലേക്ക് തക്കാളി അരച്ചതും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് ഊറ്റി വച്ചിരിക്കുന്ന അരി കുറച്ച് കുറച്ചായി വിതറി, ഇളക്കിയ ശേഷം രണ്ടര കപ്പ് വെള്ളം ഒഴിച്ച് അടച്ച് ചെറു തീയില്‍ വേവിക്കുക. മുഴുവന്‍ വെള്ളവും വലിഞ്ഞ് അരി വേവാകുമ്പോള്‍ നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങുക.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!