Section

malabari-logo-mobile

നിയമസഭാ തെരഞ്ഞെടുപ്പ്‌ : 16 മണ്‌ഡലങ്ങളിലും വരണാധികാരികളെ ചുമതലപ്പെടുത്തി

HIGHLIGHTS : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ 16 മണ്‌ഡലങ്ങളിലും വരണാധികാരികളെ ചുമതലപ്പെടുത്തി. വരണാധികാരികളുടെ നേതൃത്വത്തിലാണ്‌ മണ്‌ഡലങ്ങളിലെ ത...

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ 16 മണ്‌ഡലങ്ങളിലും വരണാധികാരികളെ ചുമതലപ്പെടുത്തി. വരണാധികാരികളുടെ നേതൃത്വത്തിലാണ്‌ മണ്‌ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ നടപടികള്‍ പുരോഗമിക്കുക. കൊണ്ടോട്ടി അസിസ്റ്റന്റ്‌ ഡെവലപ്‌മെന്റ്‌ കമ്മീഷണര്‍ ട്രീസ ജോസ്‌, ഏറനാട്‌ – ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.പി. റോര്‍ബെര്‍ട്ട്‌, നിലമ്പൂര്‍ – നോര്‍ത്ത്‌്‌ ഡിവിഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ ഡോ.ആര്‍. ആടലരശന്‍, വണ്ടൂര്‍ – സൗത്ത്‌്‌ ഡിവിഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ കെ. സജി .

മഞ്ചേരി – പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.മുരളീധരന്‍, പെരിന്തല്‍മണ്ണ – സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌, മങ്കട – വാണിജ്യ നികുതി അസിസ്റ്റന്റ്‌ കമ്മീഷണര്‍ വി.സചിത്‌, മലപ്പുറം – ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എല്‍. സതീഷ്‌ കുമാര്‍, വേങ്ങര – ലാഡ്‌ റവന്യൂ വിഭാഗം ഡപ്യൂട്ടി കലക്‌ടര്‍ പി. മോഹനന്‍, വള്ളിക്കുന്ന്‌ – ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ സൈമണ്‍ സക്കറിയാസ,്‌ തിരൂരങ്ങാടി – ലാഡ്‌ അക്വിസിഷന്‍ ഡപ്യൂട്ടി കലക്‌ടര്‍ പി.വി. മോന്‍സി, താനൂര്‍ – ജില്ലാ രജിസ്‌ട്രാര്‍ ആര്‍. അജിത്‌ കുമാര്‍, തിരൂര്‍ – ജലസേചന വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എല്‍.എസ്‌. സലീം, കോട്ടക്കല്‍ – ജില്ലാ ടൗണ്‍ പ്ലാനര്‍ – അയിശ. പി.എ ,തവനൂര്‍ – പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ. അയിഷാബി, പൊന്നാനി- എക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടര്‍ വി. രാജേഷ്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!