ദുല്‍ഖര്‍ സല്‍മാന്‍ ഐ വി ശശി ചിത്രത്തില്‍ നായകനാവുന്നു.

മലയാളികള്‍ക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടി ഐവി ശശി കൂട്ടുകെട്ടിനു ശേഷം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഐ വി ശശി പുതിയ ചിത്രമൊരുക്കുന്നു.

ഏറെ നാളായി മലയാളത്തില്‍ നിന്ന് വിട്ട് നിന്ന ഐ വി ശശി കരുത്തുറ്റ തിരിച്ചു വരവിന് ഒരുങ്ങുയാണെന്നാണ് റിപ്പോര്‍ട്ട്.

ദുല്‍ക്കറിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ നടന്നുവരുന്നതായാണ് അറിയുന്നത്. അതേ സമയം ചിത്രത്തെ കിറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല.

ഏതായാലാലും ദുല്‍ഖര്‍ ഫാന്‍സുകാര്‍ ഐവി ശശി ചിത്രത്തിലൂടെ ദുല്‍ഖറിന്റെ ഒരു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top