Section

malabari-logo-mobile

താനൂര്‍ തത്ക്കാല്‍ ടിക്കറ്റ് തട്ടിപ്പ്;ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് റിമാഡ് ചെയ്തു

HIGHLIGHTS : താനൂര്‍:

താനൂര്‍: താനൂരില്‍ റെയില്‍വേ തത്കാല്‍ ടിക്കറ്റ് തട്ടിപ്പ് കേസില്‍ ആര്‍.പി.എഫിന്റെ പിടിയിലായ താനൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൊമേഴ്‌സ്യല്‍ ക്ലാര്‍ക്ക് എം. ഗിരീഷ് കുമാറിനെ മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് സ്വകാര്യ ഏജന്റുമാരും ട്രാവല്‍ ഏജന്‍സികളും വന്‍തോതില്‍ തത്കാല്‍ ടിക്കറ്റ് തട്ടി എടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ നിരീക്ഷണത്തിലായിരുന്നു. കരിചന്തയില്‍ വന്‍കൊള്ളലാഭത്തിലായിരുന്ന താനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരന്റെ അറിവോടെയാണ് ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നത്.

sameeksha-malabarinews

വെള്ളിയാഴ്ച ആര്‍ പിഎഫ് ഉദേ്യാഗസ്ഥര്‍ നടത്തിയ രഹസ്യ നീക്കത്തില്‍ വ്യക്തമായ രേഖകളില്ലാതെ ടിക്കറ്റുമായി രണ്ടു പേര്‍ പിടിയിലായിരുന്നു, മറ്റ് രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ആര്‍ പി എഫ് എ എസ് ഐ വിനോദിന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യ നീക്കമാണ് കാലങ്ങളായി നടന്ന തത്കാല്‍ ടിക്കറ്റ് തട്ടിപ്പ് കണ്ടെത്താനായത്. തത്കാല്‍ ടിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പ് രണ്ട് പേരെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.

തത്ക്കാല്‍ ടിക്കറ്റ് തട്ടിപ്പ്;താനൂരില്‍ റെയില്‍വെ ജീവനക്കാരന്‍ പിടിയില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!