Section

malabari-logo-mobile

താനൂരില്‍ ബസ്-ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

HIGHLIGHTS : താനൂര്‍: മടക്ക യാത്രയില്‍ യാത്രക്കാരനെ കയറ്റിയ ഓട്ടോ ഡ്രൈവറെ ബസ് തൊഴിലാളികള്‍ മര്‍ദിച്ചു. തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി . പ്രശ്‌നം പോലീസ...

താനൂര്‍: മടക്ക യാത്രയില്‍ യാത്രക്കാരനെ കയറ്റിയ ഓട്ടോ ഡ്രൈവറെ ബസ് തൊഴിലാളികള്‍ മര്‍ദിച്ചു. തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി .

പ്രശ്‌നം പോലീസ് സ്റ്റേഷനില്‍ വെച്ച് സംസാരിച്ച് മടങ്ങുന്നതിനിടയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് എം എ ഗഫൂറിനെ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.

sameeksha-malabarinews

ബസ് ജിവനക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് വി കെ അഷ്‌റഫ്, സദാനന്ദന്‍, കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!