തരൂര്‍ ക്വിസ് മാസ്റ്ററാകുന്നു.

തിരു: കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്വിസ് മാസ്റ്ററാകുന്നു. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള യത്‌നങ്ങളുടെ ഭാഗമായി നടത്തുന്ന ഓണ്‍ലൈന്‍ ക്വിസിലാണ് തരൂരിന്റെ പുതിയ റോള്‍.

ഡോ. തരൂര്‍ ആതിഥേയനാകുന്ന ഓണ്‍ലൈന്‍ വീഡിയോ ക്വിസ് മത്സരം മേയ് മുതല്‍ രണ്ട് മാസം നീളും. കേരള ടൂറിസം വെബ്‌സൈറ്റായ www. Keralatourism.org ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മത്സരത്തില്‍ പങ്കെടുക്കാം.

രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങും. അന്നു മുതല്‍ ഓരോ ദിവസവും തുടര്‍ച്ചയായി 60 ദിവസ ം ശശി തരൂര്‍ ചോദ്യങ്ങളുമായി വെബ്‌സൈറ്റിലുണ്ടാകും ദിവസവും പ്രതിവാരവും പ്രതിമാസവും സമ്മാനങ്ങളുണ്ടാവും.

Share news
error: Content is protected !!
Scroll to Top