Section

malabari-logo-mobile

ഡീസല്‍ വില വര്‍ധന; ലാഭകരമല്ലാത്ത കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കും.

HIGHLIGHTS : തിരു: ഡീസല്‍ വില വര്‍ദ്ധിപ്പി്ച്ചതിനെ തുടര്‍ന്ന് ലാഭകരമല്ലാത്ത

തിരു: ഡീസല്‍ വില വര്‍ദ്ധിപ്പി്ച്ചതിനെ തുടര്‍ന്ന് ലാഭകരമല്ലാത്ത സര്‍വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിച്ചുരുക്കുന്നു. പ്രതിദിനം ആയിരം രൂപ വരുമാനമില്ലാത്ത സര്‍വീസുകളാണ് വെട്ടിച്ചുരുക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്.

1700 ഓളം സര്‍വീസുകളാണ് നിര്‍ത്തലാക്കുന്നത്. ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുന്നത് വരെ സര്‍വീസ് നിര്‍ത്തിവെക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതെ കുറിച്ചുള്ള ഔദ്യോഗിക അംഗീകരാത്തിനായി സര്‍ക്കാറിനെ സമീപിക്കാനും കെഎസ്ആര്‍ടിസി തീരുമാനിച്ചു.

sameeksha-malabarinews

ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ എണ്ണകമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ കെഎസ്ആര്‍ടിസിയേയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ കെഎസ്ആര്‍ടിസിക്ക് ഒരു ലിറ്ററിന് 60.20 രൂപ നല്‍കേണ്ടിവരും ഇതോടെ ഒരുമാസത്തില്‍ 65 കോടിയുടെ നഷ്ടം നേരിടുന്ന കോര്‍പ്പറേന് 80 കോടി നഷ്ടമാവും നേരിടേണ്ടിവരിക.

സര്‍വ്വീസുകള്‍ ് വെട്ടിചുരുക്കല്ലിന്റെ ഭാഗമായി ഞായറാഴ്ച 5870 ഷെഡ്യൂളുകളില്‍ 4470 ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.
നിലവില്‍ 1350 സര്‍വീസുകളുള്ള കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 1060 ഉം 1170 സര്‍വീസുകള്‍ നടത്തിയിരുന്ന എറണ്ാകുളം കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ 920 ബസ്സുകളുമാണ് സര്‍വീസ് നടത്തിയിരുന്നത്.

ഇതോടെ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിച്ച് കഴിയുന്ന തെക്കന്‍ കേരളത്തില്‍ ജനങ്ങളെ കടുത്ത യാത്രാ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്ത് കയറ്റാനുള്ള തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!