Section

malabari-logo-mobile

ഡല്‍ഹി പുസ്തക മേള : മലയാളം പ്രസാധകര്‍ക്ക് പങ്കെടുക്കാം

HIGHLIGHTS : ന്യൂ ഡല്‍ഹി പ്രഗതി മൈതാനിയില്‍ 2012 സെപ്റ്റംബര്‍ ഒന്ന്

ന്യൂ ഡല്‍ഹി പ്രഗതി മൈതാനിയില്‍ 2012 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമ്പത് വരെ നടക്കുന്ന 18 ാമത് ഡല്‍ഹി പുസ്തകോത്സവത്തില്‍ മലയാളം പ്രസാധകര്‍ക്ക് പങ്കെടുക്കാന്‍ അവസരം. ദേശീയ അന്തര്‍ ദേശീയ രംഗത്തെ പ്രമുഖ പ്രസാധകര്‍ പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ഭാഷകളും സാഹിത്യവും പ്രോത്സാഹിപ്പിക്കുകയെന്നത് മേളയുടെ ലക്ഷ്യമാണ്. മേളയില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ 9 സ്ക്വയര്‍ മീറ്റര്‍ പ്രദര്‍ശന സ്ഥലത്തിന് 35,500 രൂപയും 10. 3 ശതമാനം സേവന നികുതിയും നല്‍കണം. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഹാള്‍ വാടക സഹിതം നിശ്ചിത ഫോറത്തില്‍ ജൂലായ് 30 നകം അപേക്ഷിക്കണം.

അപേക്ഷകര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ഹാളുകള്‍ അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്. ബഹാദൂര്‍, സീനിയര്‍ മാനേജര്‍, ഇന്‍ഡ്യ ട്രേഡ് പ്രമോഷന്‍ കൌണ്‍സില്‍, പ്രഗതി ഭവന്‍, പ്രഗതി മൈതാന്‍, ന്യൂ ഡല്‍ഹി 110 001 ഫോണ്‍ : 011 23371337, ഫാക്സ് : 011 23371492, ഇമെയില്‍ sbahadur.itpo@gmail.com, sb@itpo-online.com എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!