Section

malabari-logo-mobile

പരപ്പനങ്ങാടി മേല്‍പ്പാലം; ടോള്‍ മന്ത്രി നിലപാട് മാറ്റി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് നിര്‍ബന്ധമായി ടോള്‍പിരിക്കേണ്ടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് നിര്‍ബന്ധമായി ടോള്‍പിരിക്കേണ്ടി വരുമെന്ന് പ്രസ്ഥാവിച്ച സ്ഥലം എംഎല്‍എകൂടിയായ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ് ജനരോക്ഷം ഭയന്ന് തന്റെ നിലപാട് മാറ്റി. ഈ മേല്‍പ്പാലത്തിന് പിരിവില്ലാതാക്കുന്നതിന് വേണ്ടി താന്‍ ശക്തമായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് മന്ത്രിയുടെ പ്രസ്ഥാവന.

മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചുകൊണ്ടുള്ള സ്വാഗത സംഘത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

sameeksha-malabarinews

നേരത്തെ പ്രസ്സ്‌ഫോറം സംഘടിപ്പിച്ച മുഖാമുഖത്തിലും സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ടൂ വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്ക് ഒഴികെയുള്ളവയ്ക്ക് ടോള്‍ നല്‍കേണ്ടി വരുമെന്ന് മന്ത്രി പ്രസ്ഥാവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നിരവധി യുവജന സംഘടനകള്‍ ശക്തമായ സമരത്തിനിറങ്ങുകയും ഡിവൈഎഫ്‌ഐയുടെ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍്ന്ന് ആര്‍ഡിഒ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുകയും ടോള്‍ തീരുമാനം നിര്‍ത്തിവെക്കുകയുമായിരുന്നു.

എന്നാല്‍ പരപ്പനങ്ങാടിക്കാരുടെ ശക്തിമനസിലാക്കിയാണ് ഇപ്പോള്‍ മന്ത്രിയടക്കം തങ്ങളുടെ നിലപാട് മാറ്റിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!