കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേസന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നേതാക്കാള്‍ ഒരു കാരണവശാലും അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ബാഹ്യശക്തികളെ കേസില്‍ ഇടപെടാന്‍ അനുവദിക്കില്ല.
സി പി ഐ എം ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപമങ്ങള്‍ കേസിനെ വഴിതെറ്റിക്കാനാണെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദേഹം പറഞ്ഞു. കേസന്വേഷിക്കുന്ന പോലീസ് സംഘം കേസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും അതിന് കുറച്ച് സമയം അവര്‍ക്ക് നല്‍കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.




