Section

malabari-logo-mobile

ചെറമംഗലം പള്ളി മുതല്‍ കടത്തിയവരെ ഉടന്‍അറസ്റ്റ് ചെയ്യണം മുത്തവല്ലി

HIGHLIGHTS : പരപ്പനങ്ങാടി : ചെറമംഗലം

പരപ്പനങ്ങാടി : ചെറമംഗലം ജുമാമസ്ജിദില്‍ നിന്നും പള്ളി മുതലായ ജനറേറ്റര്‍, പന്തല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ കമ്മിറ്റിയുടെയും മുത്തവല്ലിയുടെയും അനുവാദമില്ലാതെ കടത്തിക്കൊണ്ടുപോവുകയും പള്ളിയിലെ സ്ഥിരമുതലുകള്‍ നശിപ്പിക്കുകയും ചെയ്ത സാമൂഹ്യദ്രോഹികളെ ഉടന്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മുത്തവല്ലിയും, കമ്മറ്റി സെക്രട്ടറിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഒക്ടോബര്‍ 22 ന് അന്നത്തെ ഖത്തീബായ സയ്യിദ് ഹബീബു റഹ്മാന്‍ ബുഖാരി ഒഴിഞ്ഞ് പോയപ്പോള്‍ പള്ളിവക സാധനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും പള്ളിയിലെ സ്ഥായിയായ മുതലുകള്‍ കേടുവരുത്തിയതുമായുള്ള പരാതി പരപ്പനങ്ങാടി പോലീസില്‍ നിലവിലുണ്ട്. രണ്ട് ക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പോലീസ് മഹസ്സറില്‍ രേഖപ്പെത്തിയിട്ടുണ്ട്. നാളിതുവരെയായിട്ടും ഇതില്‍ ഉത്തരവാദികളായവരെ അസ്റ്റ് ചെയ്യാന്‍ പോലീസ് തുനിഞ്ഞിട്ടില്ല. മേലുദ്യാഗസ്ഥന്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലം എസ്‌ഐ അന്വേഷണത്തിന് മുതിരാത്തതെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

sameeksha-malabarinews

മഹല്ലില്‍ തന്നെ കഴിയുന്ന മുന്‍ ഖത്തീബിനെയും അനുയായികളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സ്ഥലം എംഎല്‍എ എന്നിവര്‍ക്ക് പരാതി അയച്ചതായും അവര്‍ അറിയിച്ചു.

പള്ളി മുത്തവല്ലി ലിയാക്കത്തലി നഹ, കമ്മിറ്റി സെക്രട്ടറി പാരിസ് അബൂബക്കര്‍ ഹാജി, പാലക്കാട് കുഞ്ഞി മുഹമ്മദ്, മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പരപ്പനങ്ങാടി ചിറമംഗലം പള്ളിയില്‍ വ്യാപക അക്രമം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!