താനൂര്‍ : ഗൃഹനാഥയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ ചീരാന്‍ കടപ്പുറം മങ്കിച്ചിന്റെ പുരക്കല്‍ ഹംസക്കോയയുടെ ഭാര്യ നഫീസമോള്‍ (47) നെയാണ് പുതിയ കടപ്പുറത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടത്. ഇവരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. പോലീസും നാട്ടുകാരും അനേ്വഷണം നടത്തി വരവെയാണ് മൃതദേഹം കണ്ടത്. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചീരാന്‍ കടപ്പുറം ജുമാമസ്ജിദ് ഖബറുസ്ഥാനില്‍ നമസ്‌കരിച്ചു.
മക്കള്‍ : നിസാമുദ്ദീന്‍, നദീര്‍, താദിഖ്, റഫ്‌സാന, മുബഷിറ
മരുമകന്‍: നൗഷാദ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




