Section

malabari-logo-mobile

ഖത്തറില്‍ വിദേശികള്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു

HIGHLIGHTS : ദോഹ: ഖത്തറില്‍ അനധികൃതമായി താമസിച്ചുവരുന്ന വിദേശികള്‍ക്ക്‌ ഗവണ്‍മെന്റ്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. മൂന്ന്‌ മാസത്തേക്കാണ്‌ പൊതുമാപ്പ്‌ കാലാവധിയെന്നു...

Untitled-1 copyദോഹ: ഖത്തറില്‍ അനധികൃതമായി താമസിച്ചുവരുന്ന വിദേശികള്‍ക്ക്‌ ഗവണ്‍മെന്റ്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. മൂന്ന്‌ മാസത്തേക്കാണ്‌ പൊതുമാപ്പ്‌ കാലാവധിയെന്നു അറിയിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ്‌ മന്ത്രാലയം പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. അടുത്തമാസം ഒന്നു മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വരും.

വിസ കാലാവധി കഴിഞ്ഞും റസിഡന്റ്‌സ്‌ പെര്‍മിറ്റ്‌ പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയമല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു കാലാത്ത്‌ രേഖകള്‍ ശരിയാക്കി രാജ്യത്തു നിന്ന്‌ പുറത്തേക്ക്‌ പോകാന്‍ സാധിക്കും.

sameeksha-malabarinews

സ്‌പോണ്‍സര്‍മാരില്‍ നിന്നും വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ അനിശ്ചിതാവസ്ഥ നേരിടുന്നവര്‍ക്ക്‌ പൊതുമാപ്പ്‌ ഏറെ ആശ്വാസകരമായിരിക്കും. അതെസമയം പൊതുമാപ്പ്‌ പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ പുതുജീവന്‍ നല്‍കിയിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!