ദോഹ : ഇനി മുതല്‍ ഖത്തര്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ യൂറോപ്യന്‍ രാജ്യമായ കൊസാവ സന്ദര്‍ശിക്കാം. ഇതിനായിയുള്ള വിസ ചട്ടം കൊസവ നടപ്പിലാക്കി. മധ്യേഷയുടെ അടുത്തു കിടക്കുന്ന ദക്ഷിണ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമാണ് കൊസാവ.. ജുലൈ ന്നെു മുതല്‍ മൂന്‍കാല പ്രാബല്യത്തോടെയാണ് വിസ ചട്ടം നടപ്പിലാക്കിയിരിക്കുന്നത്.
പാസ്‌പോര്‍ട്ടും ഖത്തറിന്റെ തിരച്ചറിയല്‍ കാര്‍ഡും ആണ് യാത്രരേഖയായി നിശ്ചയിച്ചിരിക്കുന്നത്.
മദ്ധ്യ പൗരാണിക കാലത്തെ ക്രിസ്ത്യന്‍ തിരുശേഷിപ്പുകളും യുനസ്‌കോ പൈതൃക പട്ടികയില്‍ പെടുത്തിയ നിരവധി ടുറിസ്റ്റ് കേന്ദ്രങ്ങളാല്‍ സന്വന്നമാണ് കൊസാവ. യൂറോപ്യന്‍ രാജ്യങ്ങളി്ല്‍ നിന്ന് ഗാര്‍ഹിക ജോലികള്‍ക്കടക്കം ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് ഈ വിസ ചട്ടഇളവുകള്‍ ഗുണം ചെയ്യപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




