Section

malabari-logo-mobile

ക്രെഡറ്റ് കാര്‍ഡുകളും ഐഡി കാര്‍ഡുകളും വലിച്ചെറിയു… വരുന്നു ഡിജിറ്റില്‍ ഗൂഗിള്‍ വാലെറ്റ്

HIGHLIGHTS : എന്തിനും ഏതിനും ഐഡി കാര്‍ഡ്.

എന്തിനും ഏതിനും ഐഡി കാര്‍ഡ്. ഇനി ഈ ഐടികളില്‍ ഏതെങ്കിലും ഒന്നും പുറത്തിറങ്ങുമ്പോള്‍ എടുക്കാന്‍ മറന്നാലോ പുലിവാലു പിടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒരു കെട്ട് ഐഡി കാര്‍ഡുകളും പേഴ്‌സില്‍ കുത്തി നിറച്ച് യാത്രചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ഈ ഐടികാര്‍ഡുകളെ ശപിക്കാത്തവര്‍ ആരു തന്നെ യുണ്ടാവില്ലല്ലോ അല്ലേ…. ഈ രേഖകള്‍ എല്ലാം ഒന്നിലാക്കി കൊണ്ു നടക്കാന്‍ ആഗ്രഹിച്ചവര്‍കാകയിതാ… ഗൂഗിളിന്റെ ഡിജിറ്റില്‍ വാലെറ്റ്.

ഇനി നിങ്ങള്‍ പേപ്പര്‍ ഐഡി കാര്‍ഡുകളെ മറന്നേക്കു… പകരം നിങ്ങള്‍ക്ക് കൊണ്ടു നടക്കാനും ഉപയോഗിക്കാനും വളരെ എളുപ്പവും സുഖമുള്ളതുമായ ഗൂഗിളിന്റെ ഡിജിറ്റല്‍ വാലറ്റി കുറിച്ച് സ്വപനം കണ്ടു തുടങ്ങിക്കോളു.

sameeksha-malabarinews

ഡ്രൈവിംഗ് ലൈന്‍സ്, ക്രെഡിറ്റ് കാര്‍ഡ്- ഡെബിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ഐഡികള്‍, ഇന്‍ഷുറന്‍സ് പേപ്പറുകള്‍ എന്നിവയെല്ലാം തെന്നെ ഡിജിറ്റലായി ഈ വാലെറ്റില്‍ സൂക്ഷിച്ചു വെക്കാവുന്നതാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യകത.

ഇവയില്‍ സൂക്ഷിക്കുന്ന രേഖകള്‍ എല്ലാം തന്നെ ആവശ്യമുള്ളപ്പോള്‍ നിമിഷങ്ങള്‍കുള്ളില്‍ ഉപയോഗിക്കാനും പ്രിന്റെടുക്കാനും സാധിക്കും. ഡ്രൈവ്ംഗ് ലൈസന്‍സ് മിക്കവാറും എല്ലാവരും മറക്കുന്ന ഒന്നാണ് ചെക്കിങ്ങിനായി പോലീസ് കൈകാണിക്കുമ്പോഴാകും പലരും പോകറ്റില്‍ തപ്പുക.. മിക്കവാറും എല്ലാവരും മറക്കുകയും ഫൈനടക്കേണ്ടിയും വരും. എന്നാല്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുന്ന പോലീസുകാരന് ഗൂഗിള്‍ വാലെറ്റില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന ഡിജിറ്റല്‍ ലൈസന്‍സ് കാണിച്ചാല്‍ മതിയാകും എന്നതു തിരക്കേറിയ ഈ ജീവതത്തിന് വളരെ ആശ്വാസമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

അതതു രാജ്യത്തെ പോലീസ് ഗവണ്‍മെന്റ് അധികൃതരുമായി സഹകരിച്ചായിരിക്കും ഗൂഗിള്‍ വാലെറ്റിന്റെ പ്രവര്‍ത്തനം നടത്തുക. എന്നാല്‍ എന്നു മുതല്‍ ഗൂഗിള്‍ ഈ പുതിയ വാലെറ്റുകള്‍ പുറത്തിറക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ആപ്പിളും പാസ്സ് ബുക്ക് എന്ന പേരില്‍ വാലെറ്റ് അടുത്ത മാസം പുറത്തിറക്കുമെന്ന് പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഈ മേഖലയിലേക്കുളള കടന്നു വരവ് ഗൂഗിളിന് ചെറിയ ഭയപ്പാടുണ്ടാക്കുന്നുണ്ടെങ്കിലും അമേരിക്കയില്‍ മാത്രം ഇതുവരെ രണ്ടു ലക്ഷത്തോളം ഗൂഗിള്‍ വാലെറ്റുകള്‍ക്ക് കാരാറിലേര്‍പ്പെട്ടിരിക്കുകയാണെന്ന ആശ്വാസത്തിലാണ് ഗൂഗിള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!