Section

malabari-logo-mobile

കൊണ്ടോട്ടി ടൗണിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി

HIGHLIGHTS : കൊണ്ടോട്ടി: കൊണ്ടോട്ടി ടൗണില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക്‌ ചെയ്‌താല്‍ കര്‍ശന നടപടിയെടുക്കാന്‍ ക...

kondottyകൊണ്ടോട്ടി: കൊണ്ടോട്ടി ടൗണില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക്‌ ചെയ്‌താല്‍ കര്‍ശന നടപടിയെടുക്കാന്‍ കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടൗണിലെ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുമെന്നും കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ. പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ്‌ തീരുമാനം. വ്യാപാരി വ്യവസായികള്‍ തീരുമാനങ്ങളോട്‌ സഹരികരിക്കണമെന്ന്‌ സി.ഐ. ബി. സന്തോഷ്‌ ആവശ്യപ്പെട്ടു.

ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ഗതാഗത ഉപദേശക സമിതി രൂപവത്‌ക്കരിക്കാനും തീരുമാനമായി. ജനപ്രതിനിധികള്‍, പൊലീസ്‌, റെവന്യൂ, പി.ഡബ്‌ള്‍യു.ഡി., രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മോട്ടോര്‍ വാഹന ഉടമകള്‍, തൊഴിലാളികള്‍ എന്നിവരുടെ പ്രതിനിധികളാണ്‌ ഗതാഗത ഉപേദേശക സമിതി അംഗങ്ങള്‍. ഉപദേശക സമിതി അംഗങ്ങളുടെ തീരുമാന പ്രകാരമാകും കൊണ്ടോട്ടി ടൗണിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. യോഗത്തില്‍ ചര്‍ച്ച ചെയ്‌ത വണ്‍-വേ ട്രാഫിക്‌, മറ്റ്‌ ഗതാഗത പരിഷ്‌കാരങ്ങള്‍ തുടങ്ങിയവ വിശദമായി പഠിച്ചതിന്‌ ശേഷം തീരുമാനമെടുക്കുമെന്ന്‌ യോഗം അറിയിച്ചു. കൊണ്ടോട്ടി പഞ്ചായത്ത്‌്‌ പ്രസിഡന്റ്‌ പി.ഫൗസിയ, മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ അനുമോദ്‌ കുമാര്‍, ട്രാഫിക്ക്‌ എസ്‌.ഐ. സി.എ. ബാലഗംഗാധരന്‍, എസ്‌.ഐ. കെ.എം.സന്തോഷ്‌്‌ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!