Section

malabari-logo-mobile

കാൻസർ രോഗ നിർണയ ക്യാമ്പ്

HIGHLIGHTS : പരപ്പനങ്ങാടി : പാലത്തിങ്ങൽ ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സ്ത്രീകൾക്കായി സൗജന്യ സ്തന ഗർഭാശയ കാൻസർ നിർണയ ക്...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സ്ത്രീകൾക്കായി സൗജന്യ സ്തന ഗർഭാശയ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കാൻസർ രോഗത്തെ നേരത്തേ കണ്ടെത്തി ചികിത്സ നൽകുന്നതിനായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും(സിസിഇ) ചേളാരി ഡിഎംഎസ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചേളാരി ഡി.എം.എസ് ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടർമാരായ ഡേ.. റംലത്ത്, ഡോ. ഷഫ്രിൻ, ഡോ. സാജിതാ യാസിർ, ഡോ. റഹീന, ഡോ. മുഹമ്മദ് യാസിർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന . കാൻസറിന് കാരണമായേക്കാവുന്ന ലക്ഷണങ്ങളുളള സ്ത്രീകളെ പരിശോധിച്ച് രോഗനിർണ്ണയം നടത്തി ലക്ഷണങ്ങൾ കണ്ടെത്തിയവർക്കായി കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ അത്യാനുധിക മൊബൈൽ ക്ലിനിക്കിൽ വെച്ച് മാമോഗ്രാം, അൾട്രാ സോണോഗ്രാഫി എന്നീ കാൻസർ പരിശോനകളും സൗജന്യമായി നടന്നു. ക്യാമ്പിന് ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ മുബഷിർ കുണ്ടാണത്ത്, ഷാജിസമീർ പാട്ടശ്ശേരി, എ.വി. ഹസ്സൻകോയ തുടങ്ങിയവർ നേതൃതം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!