കാളികാവില്‍ കഞ്ചാവ് വേട്ട പിടിയിലായത് പരപ്പനങ്ങാടി സ്വദേശി

വണ്ടൂര്‍: വണ്ടൂരില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി ചക്കത്തിങ്ങല്‍ അബ്ദുള്‍ സലാം(31), വേങ്ങര സ്വദേശി കൈപ്പുറം ഇബ്രാഹിം (26) എന്നിവരാണ് പിടിയിലായത്. 2.45 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച കെ എല്‍ 4626 മാരുതി 800 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേങ്ങരയില്‍ നിന്ന് കാളികാവ് ഭാഗത്ത് ചില്ലറ വില്പനക്കാര്‍ക്ക് വിതരണത്തിനായി കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവാലിയില്‍ വെച്ച് ഇന്ന് രാവിലെയാണ് ഇവരെ പിടികൂടിയത്.

മലപ്പുറം ജി്ല്ലയില്‍ ഗണ്യമായ തോതില്‍ കഞ്ചാവിന്റെ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞൊരു മാസത്തിനുള്ളില്‍ ജില്ലില്‍ നിന്ന് അമ്പതിലധികം കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

 

റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം രാകേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍ അശോകന്‍, ടി. ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി കെ പ്രശാന്ത്, ശങ്കരനാരായണന്‍, അശോകന്‍, ആര്‍പി സുരേഷ്ബാബു, സവാദ്, സി പി അഷീഖ് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികളെ വടകര നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കും.

 

 

Share news
error: Content is protected !!
Scroll to Top