Section

malabari-logo-mobile

കപ്പലിനെ വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി

HIGHLIGHTS : കൊച്ചി : മല്‍സ്യത്തൊഴിലാളികളെ വെടിവെച്ച കേസിലെ ഇറ്റാലിയന്‍ കപ്പല്‍ 'എന്റിക്ക ലക്‌സി' കൊച്ചി തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെ...

കൊച്ചി : മല്‍സ്യത്തൊഴിലാളികളെ വെടിവെച്ച കേസിലെ ഇറ്റാലിയന്‍ കപ്പല്‍ ‘എന്റിക്ക ലക്‌സി’ കൊച്ചി തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

 

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട വാലന്റൈന്റെ (ജലസ്റ്റിന്‍) ഭാര്യ ഡോറ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. ബാങ്ക് ഗ്യാരന്റിയായി 25 ലക്ഷം രൂപ നല്‍കിയാല്‍ കപ്പലിന് തുറമുഖം വിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യംചെയ്താണ് അപ്പീല്‍. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് അപ്പീല്‍. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ച തുക അപര്യാപ്തവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. എന്നാല്‍, അപ്പീല്‍ നിയമപരമല്ലെന്ന് കപ്പല്‍ ഉടമകളും തുറമുഖ ട്രസ്റ്റും വാദിച്ചു.
അപ്പീലിന്റെ നിയമസാധുത പിന്നീട് പരിശോധിക്കുമെന്ന്, ജസ്റ്റിസുമാരായ വി. രാംകുമാര്‍, കെ.പി ഹരിലാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി. തിങ്കളാഴ്ചത്തേക്കു മാ്റ്റി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുവരെ കപ്പല്‍ കൊച്ചി തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് തുറമുഖ ട്രസ്റ്റിനോട് കോടതി നിര്‍ദ്ദേശിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!