Section

malabari-logo-mobile

കന്നി വോട്ടര്‍മാര്‍ക്ക്‌ ആവേശം പകര്‍ന്ന്‌ “സെല്‍ഫി കോര്‍ണര്‍”

HIGHLIGHTS : കോഡൂര്‍:മലപ്പുറം നിയമസഭാ മണ്ഡലത്തിലെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി പി. ഉബൈദുള്ള എം.എല്‍.എ.യുമായി കന്നി വോട്ടര്‍മാര്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെക്കുന്നതിന്‌...

26ctp1 (2)കോഡൂര്‍:മലപ്പുറം നിയമസഭാ മണ്ഡലത്തിലെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി പി. ഉബൈദുള്ള എം.എല്‍.എ.യുമായി കന്നി വോട്ടര്‍മാര്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെക്കുന്നതിന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംഘടിപ്പിക്കുന്ന “സെല്‍ഫി കോര്‍ണര്‍” യൂത്ത്‌ വോട്ടേഴ്‌സ്‌ മീറ്റ്‌ ആവേശകരമായി.
ചൊളൂര്‍ മലയില്‍ ഓഡിറ്റോറിയത്തിന്റെ പരിസരത്ത്‌ നടന്ന കോഡൂര്‍ പഞ്ചായത്ത്‌ തല “സെല്‍ഫി കോര്‍ണര്‍” യൂത്ത്‌ വോട്ടേഴ്‌സ്‌ മീറ്റ്‌ പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ പ്രസിഡന്റ്‌ സി.എച്ച്‌. ഹസ്സന്‍ഹാജി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ മുസ്‌ലിംയൂത്ത്‌ ലീഗ്‌ പ്രസിഡന്റ്‌ നൗഷാദ്‌ പരേങ്ങല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിംയൂത്ത്‌ ലീഗ്‌ പ്രസിഡന്റ്‌ മുജീബ്‌ കാടേരി മുഖ്യപ്രഭാഷണം നടത്തി. പി. ഉബൈദുള്ള കന്നി വോട്ടര്‍മാരുമായി സംവധിച്ചു.

പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ ഭാരവാഹികളായ കെ.എന്‍.എ. ഹമീദ്‌ മാസ്‌റ്റര്‍, വി. മുഹമ്മദ്‌കുട്ടി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി, മണ്ഡലം മുസ്‌ലിംയൂത്ത്‌ ലീഗ്‌ ഭാരവാവികളായ ഷിഹാബ്‌ മാസ്‌റ്റര്‍, സി.പി. അബ്ദുറഹ്മാന്‍ ആനക്കയം, പി.പി. അബ്ദുല്‍ നാസര്‍ കോഡൂര്‍, പഞ്ചായത്ത്‌ മുസ്‌ലിംയൂത്ത്‌ ലീഗ്‌ ഭാരവാവികളായ ടി. മുജീബ്‌, എന്‍.കെ സാനിദ്‌, സിദ്ദീഖലി ചട്ടിപ്പറമ്പ, ഷിഹാബ്‌ അരീക്കത്ത്‌, പി.പി. അബ്ദുല്‍ ഹക്കീം, സി. ജൈസല്‍, അജ്‌മല്‍ മുണ്ടക്കോട്‌, മുസ്‌ലിംലീഗ്‌ നേതാക്കളായ കെ.എം. സുബൈര്‍, എം.പി. മുഹമ്മദ്‌, റഹൂഫ്‌ വരിക്കോടന്‍, കെ.എന്‍. ഷാനവാസ്‌, മൂസക്കുട്ടി പെരിങ്ങോട്ടുപുലം എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, പുതുതായി നടപ്പിലാക്കേണ്ട പദ്ധതികള്‍, കോഡൂരിനെ പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നും മാറ്റി മലപ്പുറം ആസ്ഥാനായി പുതിയ താലൂക്ക്‌ രൂപീകരിക്കുന്നത്‌ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും “സെല്‍ഫി കോര്‍ണറി”ല്‍ ചര്‍ച്ചചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!