Section

malabari-logo-mobile

കനത്ത മഞ്ഞു വീഴ്ച് ; പാശ്ചാത്യ രാജ്യങ്ങള്‍ തണുത്ത് മരവിക്കുന്നു

HIGHLIGHTS : ലണ്ടന്‍: കൊടുംതണുത്തുറഞ്ഞ് ബ്രിട്ടനില്‍ ജനജീവിതം സ്തംഭിച്ചു. താപനില പൂജ്യത്തിനും താഴെയെത്തിയതോടെ അലങ്കാരത്തിനായി നിര്‍മിച്ച ഫൗെണ്ടനുകളില്‍

ലണ്ടന്‍:കൊടുംതണുപ്പിതെ തുടര്‍ന്ന് ബ്രിട്ടനില്‍ ജനജീവിതം സ്തംഭിച്ചു. താപനില പൂജ്യത്തിനും താഴെയെത്തിയതോടെ അലങ്കാരത്തിനായി നിര്‍മിച്ച ഫൗെണ്ടനുകളില്‍ പോലും വെള്ളം മഞ്ഞുകട്ടയായി. വെള്ളച്ചാട്ടങ്ങളുടെ ഒഴുക്കു നിലച്ചു. ഇപ്പോള്‍തെന്നെ, ലിങ്കണ്‍ഷെയര്‍, നോര്‍ഫോക്ക്, എന്നിവിടങ്ങളിലടക്കം മഞ്ഞുവീണു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളും മഞ്ഞു പൊതിഞ്ഞു കഴിഞ്ഞു. സൗത്ത് ഈസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച്ചയുണ്ടായി. കംബ്രിയയിലെ ഫിഷെര്‍ വെള്ളച്ചാട്ടം പൂര്‍ണമായും ഒഴുക്കു നിലച്ച് മഞ്ഞുശില്‍പമായി മാറി. താപനില -30 നും താഴെയെത്തിയ കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള തണുത്തകാറ്റാണ് ബ്രിട്ടനിലും കൊടുംതണുപ്പുണ്ടാക്കിയിരിക്കുന്നത്.

 

ഇരുപത്താറു വര്‍ഷത്തിനുശേഷം ആദ്യമായാണ റോമില്‍  മഞ്ഞുവീഴ്ച്ചയുണ്ടാകുന്നത്. മികച്ച കാലാവസ്ഥയുള്ള ഇറ്റാലിയന്‍ തലസ്ഥാനത്ത് മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ,ഇതോടെ കൊളോസിയം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിര്‍ത്തിവച്ചു. 2010-ലെ കനത്ത മഞ്ഞുവീഴ്ച്ചയില്‍ യൂറോപ്പു മുഴുവര്‍ മൂടിയപ്പോഴും റോമില്‍ ചെറിയ തോതില്‍ മാത്രമാണ് മഞ്ഞുണ്ടായത്. ഇതിനുമുമ്പ് 1985-86 ലാണ് റോമിനെ മഞ്ഞുമൂടിയത്.

sameeksha-malabarinews


യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന തണുപ്പില്‍ ആഗോള താപനത്തിനും ഇതില്‍ കാര്യമായ പങ്കുെണ്ടന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വടക്കന്‍ റഷ്യയിലെ ബാരെന്റ്‌സ്, കാരാ കടലിലെ മഞ്ഞ് നാടകീയമായി അപ്രത്യക്ഷമായതും ഇക്കാരണം കൊണ്ടാണെന്ന് പറയുന്നു്. ഇതേത്തുടര്‍ന്നുണ്ടായ ഉയര്‍ന്ന സമ്മര്‍ദത്തിലുള്ള വായു പ്രവാഹമാണ് സൈബീരിയിലുടെ കിഴക്കന്‍ യൂറോപ്പിലേക്കു കൊടുംതണുപ്പവിതച്ചിരിക്കുന്നത്. റഷ്യയില്‍ലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലിലും ഇതോടെ ജനജീവിതംതം ദുഷ്‌കരമായിരിക്കുകയാണ്. പോളണ്ട്, സ്‌ളൊവേക്യ, ഓസ്ട്രിയ, ഹംഗറി, ബള്‍ഗേറിയ, റൊമേനിയ, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള നിത്യോഭയോഗ സാധനങ്ങളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടു
കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച്ച ചെറുതായി ആരംഭിച്ച് പടിഞ്ഞാറേയ്ക്കും മിഡ്‌ലാന്‍ഡ്‌സിലേക്കും വ്യാപിക്കും. തുടര്‍ന്ന്് തെക്കന്‍ പ്രദേശങ്ങളിലും ഇംഗ്ലണ്ടിലും വ്യാപകമായി മഞ്ഞുവീഴും. ഇതിന്റെ ഭാഗമായി സൈന്യം കൗണ്‍സിലുകളെ സഹായിക്കാന്‍ രംഗത്തെത്തും.

ശക്തമായ ഒരു തണുപ്പിലേക്കാണു രാജ്യം പോകുന്നതെന്നു കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ക്കുന്നത്് ഇതോടെ ന്ന്് ണ്ട്.

.

റൊമേനിയയില്‍ കഴിഞ്ഞ നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തണുപ്പാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും താഴ്ന്ന താപനില ഉക്രെയിനിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ 16 നഗരങ്ങള്‍ മഞ്ഞിനടിയിലാണ്.-33 ഡിഗ്രി വരെ താഴ്ന്ന താപനിലയില്‍ 43 പേരാണ് മരിച്ചത്. റൊമേനിയയില്‍ 24 പേരും പോളണ്ടില്‍ 17 പേരും മരിച്ചു. വീടില്ലാത്തവരാണ് മരിച്ചവരില്‍ ഏറെ ആളുകളും . കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന്്് റൊമേനിയില്‍ 180 സ്‌കൂളുകള്‍ പൂട്ടി. ബള്‍ഗേറിയയില്‍ 1070 സ്‌കൂളുകളും പൂട്ടി. സെര്‍ബിയില്‍ മഞ്ഞില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഹെലിക്കോപ്റ്റര്‍ അടക്കം രംഗത്തുണ്ട്.

ഇംഗ്ലണ്ട്, വെയ്ല്‍സ്, തെക്ക്-മധ്യ പ്രദേശങ്ങള്‍ എന്നിവിങ്ങളിലും മഞ്ഞുവീഴ്ച്ച രൂക്ഷമാകും. കിഴക്കന്‍ യൂറോപ്പിലാകെ മരണസംഖ്യ 150 കടന്നു.സ്‌കാന്‍ഡനേവിയയിലുള്ള കടുത്ത അന്തരീക്ഷ സമ്മര്‍ദം കിഴക്കന്‍ കാറ്റിനുകാരമാകുന്നതാണ് അസാധാരണ തണുപ്പിന് ഇടയാക്കുന്നത്. 2010 ഡിസംബറിലെ മഞ്ഞിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ തണുപ്പുകാലമാണിത്.

കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച്ച ചെറുതായി ആരംഭിച്ച് പടിഞ്ഞാറേയ്ക്കും മിഡ്‌ലാന്‍ഡ്‌സിലേക്കും വ്യാപിക്കും. തുടര്‍ന്ന് തെക്കന്‍ പ്രദേശങ്ങളിലും ഇംഗ്ലണ്ടിലും വ്യാപകമായി മഞ്ഞുവീഴും. ഇതിന്റെ ഭാഗമായി സൈന്യം കൗണ്‍സിലുകളെ സഹായിക്കാന്‍ രംഗത്തെത്തും.

ശക്തമായ ഒരു തണുപ്പിലേക്കാണു രാജ്യം പോകുന്നതെന്നു കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!