കടപ്ലാമറ്റത്ത് മുഖ്യമന്ത്രിയോടെ സ്വകാര്യം പറഞ്ഞത് സരിത തന്നെ.

തിരു: കോട്ടയം കടപ്ലാമറ്റത്ത് വെച്ച് നടന്ന ജലനിധിയുടെ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞത് സരിത എസ് നായര്‍ തന്നെ എന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ സരിത എന്ത് കാര്യത്തിനാണ് വന്നതെന്ന് തനിക്കറിയില്ലെന്നും ജലനിധിയുടെയോ പിആര്‍ഡിയുടെയോ പേരുപറഞ്ഞാണ് തന്നോട് സംസാരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ സരിത എസ് നായര്‍ മുഖ്യമന്ത്രിയോട് സംസാരിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ചില കോണ്‍ഗ്രസ് അനുകൂല ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ഈ ചിത്രം മോര്‍ഫ് ചെയ്ത് ഫോട്ടോഷോപ്പില്‍ സൃഷ്ടിച്ചതാണെന്ന് ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇതിനെ ബലപ്പെടുത്താന്‍ ചിത്രം ഫെയ്ക്കാണെന്ന് ഇന്ത്യാവിഷന്‍ വാര്‍ത്ത പുറത്തുവിട്ടതായും ഉള്ള പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി തന്നെ സരിതയെ കണ്ടിരുന്നുവെന്ന് സമ്മതിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top