Section

malabari-logo-mobile

ഓസ്‌കാര്‍ 2016 ലിയാനാര്‍ഡോ ഡി കാപ്രിയോ മികച്ച നടന്‍, സ്‌പോട്ട് ലൈറ്റ് മികച്ച സിനിമ

HIGHLIGHTS : ലോസ് ഏഞ്ചല്‍സ്: ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റിന്. ടോം മാക് കാര്‍ത്തി. ജോഷി സിം...

OSCAR (1)ലോസ് ഏഞ്ചല്‍സ്: ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റിന്. ടോം മാക് കാര്‍ത്തി. ജോഷി സിംഗര്‍ എന്നിവരാവും പുരസ്‌കാരം പങ്കിട്ടെടുക്കുക. ദി ബിഗ് ഷോട്ട് ആണ് മികച്ച അവലംബിത തിരക്കഥ.

ഈ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ അലിഷ്യ വിക്കെന്‍ഡറിന്. ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ബ്രിട്ടിഷ് റൊമാന്റിക് ഡ്രാമ ചിത്രം ‘ഡാനിഷ് ഗേള്‍’ ആണ് വിക്കെന്‍ഡറിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലിംഗമാറ്റം വിഷയമാക്കിയ ചിത്രത്തില്‍ ജെര്‍ഡ വെജ്‌നര്‍ എന്ന കഥാപാത്രമായാണ് വിക്കന്‍ഡര്‍ വേഷമിട്ടത്. ഡാനിഷ് ഗേള്‍ എന്ന ഡേവിഡ് എബര്‍ഷോഫിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

sameeksha-malabarinews

സംവിധായകന്‍ ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത മാഡ് മാക്‌സ്: ഫ്യൂരിറോഡ് ഓസ്‌കാര്‍ വേട്ട തുടങ്ങി. മികച്ച കോസ്റ്റിയൂം ഡിസൈനര്‍ അവാര്‍ഡ് നേടിക്കൊണ്ട് ജെന്നി ബെവന്‍ ആണ് മാഡ് മാക്‌സ് ടീമിലേക്ക് ആദ്യ അവാര്‍ഡ് കൊണ്ടു വന്നത്.

തൊട്ടുപിന്നാലെ പ്രൊഡക്ഷന് ഡിസൈനിന് കോളിന്‍ ഗിബ്‌സണും ലിസ തോംപ്‌സണും ഹെയര്‍ ആന്‍ഡ് മേക്കപ്പിന് ലെസ്ലെ വാന്‍ഡര്‍വാള്‍ട്ട്, എല്‍ക്ക വാര്‍ഡിഗ എന്നിവരും അവാര്‍ഡ് നേടി. മികച്ച എഡിറ്റിംഗിന് മാര്‍ഗരറ്റ് സിക്‌സല്‍ കൂടി ഓസ്‌കാര്‍ നേടിയതോടെ മാഡ്മാക്‌സിന്റെ ശേഖരത്തില്‍ ഇതുവരെ നാല് ഓസ്‌കാറുകളായി. ഇനിയും നോമിനേഷന്‍സ് ഉള്ളതിനാല്‍ പട്ടിക ഉയരുമെന്ന്പ്ര തീക്ഷിക്കാം.

മാഡ് മാക്‌സിന് രണ്ട് അവാര്‍ഡുകള്‍ കൂടി. മികച്ച സൗണ്ട് മിക്‌സിംഗിന് ക്രിസ് ജെന്‍കിന്‍സ്, ഗ്രെഗ് റുഡോള്‍ഫ്, ബെന്‍ ഓസ്‌മോ എന്നിവര്‍ ഓസ്‌കാര്‍ നേടി. സൗണ്ട് എഡിറ്റിംഗിനുള്ള ഓസ്‌കാര്‍ മാഡ്മാക്‌സിലൂടെ മാര്‍ക് മന്‍ഗിനി, ഡേവിഡ് വൈറ്റ് എന്നിവരും നേടി. ഇതോടെ മാഡ് മാക്‌സിന്റെ ശേഖരത്തില്‍ അഞ്ച് ഓസ്‌കാറുകളായി.

ഇമ്മാനുവല്‍ ലബേസ്‌കി മികച്ച ചായഗ്രഹകന്‍. ദി റവണന്റ് എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിലൂടെയാണ് ഇദ്ദേഹം ഓസ്‌കാര്‍ നേടിയത്. റെഡ്കാര്‍പ്പറ്റില്‍ ഏറെ പ്രതീക്ഷയുള്ള ഡികാപ്രിയോ ചിത്രം ലബേസ്‌കി നേടിയ അവാര്‍ഡിലൂടെ അക്കൗണ്ട് തുറന്നു.

മികച്ച വിഷ്യുല്‍ ഇഫക്ട്‌സ് പുരസ്‌കാരം ‘എക്‌സ് മെഷിന’ക്ക്. അലക്‌സ് ഗര്‍ലന്‍ഡ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത എക്‌സ് മഷിനയ്ക്ക് മികച്ച വിഷ്യുല്‍ ഇഫക്ട്‌സ് പുരസ്‌കാരം. ചിത്രത്തിലെ വിഷ്യുല്‍ ഇഫക്ട്‌സ് ഒരുക്കിയ ആന്‍ഡ്ര്യു വൈറ്റ്ഹര്‍സ്റ്റ്, പോള്‍ നോറിസ്, മാര്‍ക് അര്‍ഡിംഗ്‌റ്റോണ്‍, സാറ ബെന്നറ്റ് എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.
ചിലിയുടെ ആദ്യ ഓസ്‌കാര്‍ നേടി ‘ബിയര്‍ സ്‌റ്റോറി’. ബെസ്റ്റ് ആനിമേറ്റഡ് സോര്‍ട്ട് പുരസ്‌കാരം ചിലി ചിത്രമായ ബിയര്‍ സ്റ്റോറിക്ക്. ചിലിയുടെ ആദ്യ ഓസ്‌കാറാണിത്.

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രമായി ‘ഇന്‍സൈഡ് ഔട്ട്’. ഈ അമേരിക്കന്‍ ആനിമേഷന്‍ ത്രിഡി ചിത്രം സംവിധാനം ചെയ്തത് പീറ്റ് ഡോക്ടര്‍ ആണ്. സംവിധായകനും നിര്‍മ്മാതാവ് ജൊനാസ് റിവറെയും ഓസ്‌കാര്‍ ഏറ്റു വാങ്ങി.മാര്‍ക്ക് റൈലന്‍സ് മികച്ച സഹനടന്‍. ബ്രിഡ്ജ് ഓഫ് സ്‌പൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റൈലന്‍സ് പുരസ്‌കാരം നേടിയത്. വിഖ്യാത സംവിധായകന്‍ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് ഒരുക്കിയ ചിത്രം അമേരിക്കന്‍ ഹിസ്‌റ്റോറിക്കല്‍ ഡ്രാമ സിനിമകളുടെ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്.

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം അവാര്‍ഡ് എ ഗേള്‍ ഇന്‍ ദ റിവര്‍; ദ പ്രൈസ് ഓഫ് ഫോര്‍ഗിവ്‌നെസിന്.

എമി വൈന്‍ഹൗസ് ട്രാജഡിയെ ആസ്പദമാക്കി ആസിഫ് കപാഠിയ ഒരുക്കിയ എമി മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ പുരസ്‌കാരം നേടി. മികച്ച അന്യഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടി സണ്‍ ഓഫ് സോള്‍. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഹംഗേറിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലാസ്ലോ നെമ്‌സ് ആണ്. അലന്‍ജാന്‍ഡ്രോ ഗോണ്‍സാലെസ് ഇനാറിറ്റു മികച്ച സംവിധായകന്‍. ഡികാപ്രിയോ നായകനായ ദി റെവണന്റിലെ സംവിധായക മികവിലൂടെയാണ് ഇദ്ദേഹം മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. മൈക്കല്‍ പംഗിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ബ്രീ ലാര്‍സണ്‍ മികച്ച നടി. ലെന്നി എബ്രഹാമിന്റെ റൂം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലാര്‍സണ്‍ മികച്ച നടിയായത്. ഓസ്‌കാര്‍ 2016, മികച്ച നടനായി ലിയാനാര്‍ഡോ ഡി കാപ്രിയോ തിരഞ്ഞെടുക്കപ്പെട്ടു. ദി റവണന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹം പുരസ്‌കാരം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരവും റവണന്റ് നേടി. മുമ്പ് പലതവണ ഓസ്‌കാറിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ലിയാനാര്‍ഡോ ഡി കാപ്രിയോ നേടുന്ന ആദ്യ ഓസ്‌കാറാണിത്. സ്‌പോട്ട് ലൈറ്റ് മികച്ച ചിത്രം. ടോം മക്കാര്‍ത്തി സംവിധാനം ചെയ്ത അമേരിക്കന്‍ ക്രൈം ബയോഗ്രഫിക്കല്‍ ചിത്രം സ്‌പോട്ട് ലൈറ്റ് ഈ വര്‍ഷത്തെ ഓസ്‌കാര്‍ നേടി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അക്രമങ്ങള്‍ പ്രമേയമാക്കിയ സിനിമയാണ് സ്‌പോട്ട് ലൈറ്റ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!