Section

malabari-logo-mobile

എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രം;ജില്ലാ കലക്ടര്‍

HIGHLIGHTS : മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമെ നടപ്പാക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ അമിത് മീ...

മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമെ നടപ്പാക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിനായി എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവിശ്യമായ കുറഞ്ഞ സ്ഥലമാണ് ഏറ്റെടുക്കുക .ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും. വിന്ന് നല്‍കു ഭൂമിക്ക് പരമാവധി വില ഉറപ്പാക്കും. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് തയ്യാറാക്കിയ പദ്ധതി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. വിശദമായ മാപ്പ് ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ഗവമെന്റിലേക്ക് അയച്ചു കൊടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദ്ദനന്‍, ഡെപ്യട്ടി കലക്ടര്‍ ജെ.ഒ. അരു, തഹസില്‍ദാര്‍ ഉഷ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!