എന്റെ ടെന്‍ഷന്‍കുറച്ചത് ഷാരൂഖിന്റെ സിനിമകള്‍;സൈന നെഹ്‌വാള്‍

എത്രടെന്‍ഷനുണ്ടെങ്കിലും ഷാരൂഖിന്റെ ഒരു സിനിമകണ്ടാല്‍ അതെല്ലാം പറപറക്കും. പറയുന്നത് മറ്റാരുമല്ല ലോകത്തെ മുന്‍നിര ബാഡ്മിന്റണ്‍ താരങ്ങളിലൊരാളായ സൈന നെഹ്‌വാളാണ്. സൈന തന്റെ ആത്മകഥയായ പ്ലെയിങ് ടു വിന്നിന്റെ പ്രകാശന വേളയിലാണ് ഷാരൂഖിനോടുള്ള കടുത്ത ആരാധന തുറന്നു പറഞ്ഞത്.

എത്രവല്ല്യ ടെന്‍ഷനുണ്ടെങ്കിലും ഷാരൂഖിന്റെ സിനിമകണ്ടാല്‍ അതെല്ലാം ഇല്ലാതാകുമെന്ന സൈനയുടെ തുറന്നുപറച്ചില്‍ ഇടക്കാലത്ത് ആരാധകരുടെ കാര്യത്തില്‍ ചെറിയ കൊഴിഞ്ഞുപോക്ക് തുടങ്ങിയ ഷാരൂഖിന് നല്ല സപ്പോര്‍ട്ടായിരിക്കുകയാണെന്നാണ് ബോളിവുഡിലെ അടക്കം പറച്ചില്‍.

തനിക്ക് ഷാരൂഖിനെ കൂടാതെ മറ്റ് രണ്ടു ബലഹീനതകള്‍ കൂടി ഉള്ളതായി സൈന പുസ്തക പ്രകാശന വേളയില്‍ പറഞ്ഞു. ഐസ്‌ക്രീമും, ആലുപറാത്തുമാണ് അവ.

ആന്ധ്രയില്‍ നിന്ന് ലോകത്തെ മുന്‍നിര ബാഡ്മിന്റണ്‍ താരങ്ങളിലൊരാളായി വളര്‍ന്ന കഥയാണ് പ്ലെയിങ് ടു വിന്നിലൂടെ പറയുന്നത്.

പുസ്തക പ്രകാശന ചടങ്ങില്‍ യുവരാജ് സിംഗ് മുഖ്യാതിഥിയായിരുന്നു.

Share news
error: Content is protected !!
Scroll to Top