എന്നെ ബലാത്സംഘം ചെയ്ത് കൊല്ലാന്‍ ശ്രമിച്ചു; കോണ്‍ഗ്രസ് എംഎല്‍എ റൂമി നാഥ്

കരീംഗഞ്ച്: ജനക്കൂട്ടം തന്നെ ബലാത്സംഘം ചെയ്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് ആസാമിലെ ബോര്‍ഖോലയില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിത എംഎല്‍എ റൂമി നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയിലാണ് ബോര്‍ഖോല മണ്ഡലത്തിലെ കരീംഗഞ്ചിലെ ാെരു ഹോട്ടലില്‍ വെച്ച ഗര്‍ഭിണിയായ റൂമിനാഥിനെ നൂറോളം വരുന്ന അക്രമിസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുവന്നായിരുന്നു മര്‍ദ്ദനം. ഇവര്‍ അക്രമിക്കപ്പെടുന്നതിന്റെ വീഡിയോ രംഗങ്ങള്‍ പുറത്തുവന്നു. അക്രമണത്തിന് ശേഷം ഇവര്‍ വിവസ്ത്രയാക്കപ്പെട്ട നിലയിലായിരുന്നു.

ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് മതംമാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു എന്നകാരമമാണ് ഇവര്‍ അക്രമിക്കപ്പെട്ടതിന് പിന്നിലെന്നാണ് പോലീസിന്റെ ഭാഷ്യം. മര്‍ദ്ദനത്തില്‍ ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് സക്കീറിനും പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2006ല്‍ ബോര്‍ക്കോലയില്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ റൂമി എംഎല്‍എയെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാര്‍ട്ടിവിട്ട റൂമി 2011ല്‍ കോണ്‍ഗ്രസ്സിന്റെ എംഎല്‍എ ആയി.

 

Share news
error: Content is protected !!
Scroll to Top