Section

malabari-logo-mobile

എഡിജിപി ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌

HIGHLIGHTS : തൃശൂര്‍: സ്‌കൂള്‍ വാഹനങ്ങളുടെ പെര്‍മിറ്റ്‌ സ്വകാര്യ വാഹനങ്ങള്‍ക്ക്‌ അനുവദിച്ച്‌ സര്‍ക്കാരിന്‌ നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയെന്ന പരാതി...

sreelekhaതൃശൂര്‍: സ്‌കൂള്‍ വാഹനങ്ങളുടെ പെര്‍മിറ്റ്‌ സ്വകാര്യ വാഹനങ്ങള്‍ക്ക്‌ അനുവദിച്ച്‌ സര്‍ക്കാരിന്‌ നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌. സ്‌കൂള്‍ വാഹനങ്ങള്‍ എന്ന വ്യാജേന സ്വകാര്യ വാഹനങ്ങള്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുന്നുവെന്ന്‌ കാണിച്ച്‌ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.

തൃശൂര്‍ വിജിലന്‍സ്‌ കോടതി ജഡ്‌ജി എസ്‌ എസ്‌ വാസാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. മൂന്നാം എതിര്‍കക്ഷിയാണ്‌ ശ്രീലേഖ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ പരാതികള്‍ ലഭിച്ചാല്‍ അന്വേഷച്ച്‌ നടപടിയെടുക്കണമെന്നും അതിന്‌ വീഴ്‌ച വരുത്തിയതിലൂടെ സര്‍ക്കാറിന്‌ നഷ്ടമുണ്ടാക്കിയത്‌ ഗൗരവകരമാണെന്നും അതിനാല്‍ കക്ഷി ചേര്‍ക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

sameeksha-malabarinews

ചാലക്കുടിയിലെ സ്വകാര്യ ബസുടമ തോട്ടത്തില്‍ വീട്ടില്‍ ജോയ്‌ ആന്റണി, ചാലക്കുടി നിര്‍മ്മലാ കോളേജ്‌ പ്രിന്‍സിപ്പല്‍ സജി വട്ടോലി എന്നിവര്‍ ഒന്നും രണ്ടും, ചാലക്കുടി ജോയിന്റ്‌ ആര്‍ടിഒ റെജി വര്‍ഗീസ്‌ നാലാം പ്രതിയുമാണ്‌.

സ്വകാര്യ ബസുകള്‍ക്ക്‌ 1,47,000 രൂപയാണ്‌ നികുതി. സ്‌കൂള്‍ ബസുകള്‍ക്കാവട്ടെ ഇത്‌ 3920 രൂപ മതി. സ്വകാര്യബസുകള്‍ക്ക്‌ സ്‌കൂള്‍ ബസുകള്‍ എന്ന നിലയില്‍ പെര്‍മിറ്റ്‌ അനുവദിച്ച്‌ സര്‍ക്കാറിനു ലക്ഷങ്ങളുടെ നികുതി നഷ്ടമുണ്ടാക്കിയെന്നാണ്‌ ശ്രീലേഖയ്‌ക്കെതിരെയുള്ള പരാതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!