എംഎം മണി വീണ്ടും വെടിപൊട്ടിച്ചു.

ഇടുക്കി : വിവാദ പ്രസംഗവുമായി സിപിഐഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി രംഗത്ത്. അയ്യപ്പ ദാസിനെ കൊന്നതിന് പകരമായി ബാലുവിനെ കൊന്നത് ഞങ്ങളുടെ ആള്‍ക്കാരാണെന്നാണ് ഇത്തവണ മണിയുടെ പ്രസംഗം.

പ്രസംഗത്തില്‍ സിപിഐയെയും മണി വെറുതെ വിടുന്നില്ല. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോമലിനെ ചതിച്ചുകൊന്ന ചതിയന്‍ ചന്തുവിനെ പോലെയാണെന്ന് മണി പറഞ്ഞത്.

മണിക്ക് മറുപടിയില്ലെന്നാണ് പന്ന്യന്‍ ഇതിനോട് പ്രതികരിച്ചത്.

മണക്കാട് പ്രസംഗത്തിന്റെ പേരില്‍ നിയമ നടപടി നേരിടുന്ന മണി നടത്തിയ ഈ വിവാദ പ്രസംഗം എല്‍ഡിഎഫിന് ഇനിയും തലവേദനയുണ്ടാക്കും.

Share news
error: Content is protected !!
Scroll to Top