Section

malabari-logo-mobile

ഇടുക്കി അണക്കെട്ട് തുറന്നേക്കും

HIGHLIGHTS : ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401. 3

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401. 3 അടിയായി ഉയര്‍ന്ന ഘട്ടത്തില്‍ അണക്കെട്ട് തുറന്ന് ജലനിരപ്പ് താഴ്ത്താനുള്ള തീരുമാനം എടുത്തേക്കും. ഇന്ന് ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി ചീഫ് എഞ്ചിനിയര്‍ അറിയിച്ചിരുന്നുവെങ്കിലും ജലനിരപ്പ് ഒന്നര അടി കൂടി ഉയര്‍ന്നാല്‍ സ്വാഭാവികമായും അണക്കെട്ട് തുറക്കേണ്ടി വരും. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

ജലനിരപ്പ് 99 ശതമാനത്തിലെത്തിയാല്‍ അണകെട്ട് തുറക്കും. തുറക്കുന്നതിന് 6 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്നും ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലാശയത്തിലേക്കുള്ള നീരൊഴുക്കും ശക്തമാണ്.

ഇടുക്കി ഡാം തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്റെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു. കാഴ്ചകള്‍ കാണാന്‍ തീരത്ത് കൂട്ടം കൂടി നില്‍ക്കരുതെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1976 ല്‍ കമ്മീഷന്‍ ചെയ്ത ഇടുക്കി ഡാം ഇതിനു മുമ്പ് 1981ലും 1992ലും മാത്രമാണ് തുറന്നിട്ടുള്ളത്.

അതെ സമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ട് തുറന്നിടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തിര സാഹചര്യം നേരിടാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു. റണ്‍വേയില്‍ വെള്ളം കയറിയാല്‍ ഒഴിവാക്കാനായി അടിയന്തിര നടപടികളുമായാണ് അധികൃതര്‍ മുന്നോട്ടു പോകുന്നത്. റണ്‍വേയില്‍ വെള്ളം കയറിയാല്‍ നീക്കാനുള്ള അടിയന്തിര സാമഗ്രികള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!