ആദിവാസി കോളനികളില്‍ ഓണസദ്യയും ഓണക്കോടിയും വിതരണം ചെയ്തു

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്പിലി, പരുത്തിപ്പാറ ആദിവാസി കോളനികളിലെ മുന്നൂറോളം പേര്‍ക്ക് ഓണസദ്യയും ഓണക്കോടിയും വിതരണം ചെയ്തു. രണ്ട് പായസമുള്‍പ്പെടെയുളള സദ്യയും സ്ത്രീകള്‍ക്ക് മാക്‌സിയും പുരുഷന്‍മാര്‍ക്ക് മുണ്ടുമാണ് വിതരണം ചെയ്തത്.ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ബേബി സരോജ, വൈസ് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ബ്ലോക്ക് മെമ്പര്‍ ഇ.കെ വിജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ചാക്കോച്ചന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസീത ബഷീര്‍, വാര്‍ഡ് മെമ്പര്‍മാരായ രവി ചാമി, കെ.പി അബ്ദുറഹിമാന്‍കുട്ടി, ഓമന വര്‍ക്കി, മിനി സണ്ണി, ചിന്നഅശോകന്‍, ഡോളി ജോസ് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top