ആത്മാഭിമാനം പണയപ്പെടുത്തി നയിക്കാന്‍ കോണ്‍ഗ്രസുമില്ലെന്ന് എംഎം ഹസ്സന്‍

കോഴിക്കോട് : അഞ്ചാംമന്ത്രിവിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും കെ പി എ മജീദിന്റെയും പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്ത്.

മുന്നണിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ച്ച ചെയ്യുന്നത് കോണ്‍ഗ്രസാണെന്നും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ വിട്ടുവീഴ്ച്ച ചെയ്ത പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും കെ.പിയെ മജീദിന്റെ പ്രസ്താവന അതിരുകടന്നെന്നും മുസ്ലിംലീഗ് ഇത്തരം പ്രസ്താവന നടത്താന്‍ പാടില്ലെന്നും ഹസ്സന്‍ തുറന്നടിച്ചു.

എന്നാല്‍ കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നത്തല മുന്നറിയിപ്പ് നല്‍കി. മുന്നണിയിലെ എല്ലാവരും പരസ്യപ്രസ്താവന ഒഴിവാക്കുന്നതാണ് നല്ലതെന്നും അദേഹം കൂട്ടിചേര്‍ത്തു.

പരസ്യപ്രസ്താവന നിര്‍ത്തണമെന്ന ചെന്നിത്തലയുടെ കര്‍ശന നിര്‍ദേശം വന്നതിന് മണിക്കൂറുകള്‍ക്കകം ലീഗിനെതിരെ കെ. മുരളീധരന്റെ പരസ്യപ്രസ്താവന. മുന്നണി വിട്ടുപോകുമെന്ന ഭീഷണി യു.ഡി.എഫിനോട് വേണ്ടെന്ന് കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.സീനിയര്‍ നേതാവായ വയലാര്‍ രവിക്ക് പകരം ലീഗിന്റെ സമദാനിക്ക് രാജ്യസഭാ സീറ്റ് നല്‍കി കോണ്‍ഗ്രസ് മുമ്പും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അതൊന്നും ആരും മറക്കരുത്. മുരളി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top