Section

malabari-logo-mobile

അബുദാബിയില്‍ സ്ത്രീ വേഷത്തില്‍ ബാലനെ പീഡിപ്പിച്ചു കൊന്ന കേസില്‍ വിധി 27 ന്

HIGHLIGHTS : അബുദാബി: സ്ത്രീ വേഷത്തില്‍ പര്‍ദ്ദയണിഞ്ഞ് അബുദാബിയില്‍ പതിനൊന്നു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 27 ന് വിധി പറയും. അബുദാബി ക്...

അബുദാബി: സ്ത്രീ വേഷത്തില്‍ പര്‍ദ്ദയണിഞ്ഞ് അബുദാബിയില്‍ പതിനൊന്നു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 27 ന് വിധി പറയും. അബുദാബി ക്രിമിനല്‍ കോടതിയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പറയുന്നത്. പാക്ക് പൗരനാണ് കേസിലെ പ്രതി.

തന്റെ മകനെ കൊലപ്പെടുത്തിയ വ്യക്തിക്ക് വധശിക്ഷ തന്നെ നല്‍കണം എന്നാണ് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതെസമയം പ്രതി വീണ്ടും കുറ്റം നിഷേധിച്ചിരിക്കുകയാണ്. പ്രതിയുടെ പേരില്‍ അബുദാബി സിഐഡിയും പോലീസും പബ്ലിക് പ്രോസിക്യൂട്ടറും തെറ്റായി കുറ്റം ചുമത്തുകയാണന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ചു.കഴിഞ്ഞ അഞ്ചു തവണയുള്ള വാദത്തിനിടെയില്‍ കുറ്റം നിഷേധിക്കുന്നതിനുള്ളയാതൊരു തെളിവും പ്രതിഭാഗം ഹാജരാക്കിയിട്ടില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സിഐഡി ഓഫീസര്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മൊഴി നല്‍കിയതെന്ന് പ്രതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പോലീസ് തെളിവുകള്‍ കൃത്രിമമായി നിര്‍മിച്ചതെന്നാണ് ആരോപണം. താന്‍ ഒരിക്കലും പര്‍ദ്ദ അണിഞ്ഞിട്ടില്ലെന്നും പോലീസുകാര്‍ നിര്‍ബന്ധിച്ച് അണിയിപ്പിച്ചതാണെന്നും സിഐഡികളും ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതി ആവര്‍ത്തിച്ചു.

കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും കഴിഞ്ഞദിവസം വാദിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതന്‍ അബുദാബിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!