Section

malabari-logo-mobile

അനധികൃത താമസക്കാരെ കുടുക്കാനുള്ള പരിശോധനകള്‍ കര്‍ശനമാക്കി

HIGHLIGHTS : ദോഹ: അനധികൃത താമസക്കാരെ കുടുക്കാനുള്ള പരിശോധനകള്‍

ദോഹ: അനധികൃത താമസക്കാരെ കുടുക്കാനുള്ള പരിശോധനകള്‍ ആഭ്യന്തര വകുപ്പ് കര്‍ശനമായി തുടരുന്നു. 
റമദാന്‍ മാസത്തില്‍ അയവ് വരുത്തിയ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കിയിട്ടുണ്ട്. റോഡിലും വിദേശ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിലും പതിവു പരിശോധനകള്‍ നടക്കുന്നുണ്ട്. അനധികൃത താമസക്കാര്‍ക്കു പുറമെ അനധികൃത ടാക്‌സികള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാത്രി കാലങ്ങളില്‍  പ്രധാന റോഡുകളിലെല്ലാം തന്നെ പൊലീസ് പെട്രോളിംഗും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാത്രികാല പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നിരവധി അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കരുതുന്നത്. 
അനധികൃത താമസക്കാര്‍ക്ക് തൊഴിലും അഭയവും നല്കരുതെന്ന് ആഭ്യന്തര വകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇത്തരക്കാര്‍ക്ക് അഭയം നല്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!