Section

malabari-logo-mobile

അദ്വാനി രാജി പിന്‍വലിച്ചു

HIGHLIGHTS : ദില്ലി: ബിജെപിയിലെ കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങി.

ദില്ലി:  ബിജെപിയിലെ കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങി. പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെക്കാനുള്ള തീരുമാനം എല്‍കെ അദ്വാനി പിന്‍വലിച്ചു. . ആര്‍എസ്എസ്സിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് രാജി തീരുമാനം പിന്‍വലിച്ചത്. വരുന്ന ലോകസഭ തിരഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ നരേന്ദ്രമോഡിയെ ചുമതലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

ബിജെപി ദേശീയ നിര്‍വാഹകസമിതി,.പാര്‍ലിമെന്ററി ബോര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയിലെ അംഗത്വമാണ് രാജി വെച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ രാജ്‌നാഥ്‌സിങ്ങാണ് രാജി പിന്‍വലിച്ച തീരുമാനം അറിയിച്ചത്. എന്നാല്‍ നരേന്ദ്രമോഡി പുതുതായി തിരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ തുടരുമെന്നും ഈ തീരുമാനം പുനപരിശോദിക്കില്ലെന്നും രാജ്‌നാഥ്‌സിങ്ങ് വ്യക്തമാക്കി.
പ്രധനാമന്ത്രി സ്ഥാനത്തേക്ക് മോഡിയെ ഉയര്‍ത്തിക്കാട്ടില്ല എന്ന ഉറപ്പ് ബിജെപി അദ്വാനിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജി പിന്‍വലിച്ചതിനെ നരേന്ദ്രമോഡി ടിറ്റ്വറിലുടെ സ്വാഗതം ചെയ്തു. ലക്ഷകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം അദ്ദേഹം മനസ്സിലാക്കി എന്നായിരുന്നു മോഡി എഴുതിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!