Section

malabari-logo-mobile

അതിര്‍ത്തി സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി

HIGHLIGHTS : കാളികാവ്:

കാളികാവ്: നക്‌സല്‍ നേതാവ് ചാരു മജുംദാറുടെ രക്തസാക്ഷി ദിനത്തില്‍ അക്രമ ഭീഷണിയെ തുടര്‍ന്ന് ജില്ലയിലെ അതിര്‍ത്തി സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി . ഇന്ത്യന്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പിതാവായ ചാരു മജുംദാറുടെ രക്തസാക്ഷി ദിനം 28 നായിരുന്നു. ഈ ദിവസം മാവോയിസ്റ്റുകള്‍ അക്രമം നടത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് വനാതിര്‍ത്തിയോടു ചേര്‍ന്ന സ്റ്റേഷനുകളില്‍ സായുധ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.

മലയോര പോലീസ് സ്റ്റേഷനുകളായ വഴിക്കടവ്, എടക്കര, പോത്ത്ക്കല്ല്, നിലമ്പൂര്‍,കാളികാവ് തുടങ്ങിയവയിലാണ് പ്രതേ്യക നിരീക്ഷണം ഏര്‍പെടുത്തിയത്.

sameeksha-malabarinews

എംഎസ്പി – എആര്‍ ക്യാമ്പുകളില്‍ നിന്നായി അഞ്ചു സ്റ്റേഷനുകളിലേക്കും 10 വീതം പോലിസുകാരെയും പുറമെ സ്‌റ്റേഷനുകളിലെ മുഴുവന്‍ പോലീസുകാരെയും അവധി റദ്ദാക്കി തിരിച്ചു വിളിക്കുകയും ചെയ്തു. നാലു മാസം മുമ്പ് ഇതുപോലെ സ്റ്റേഷനുകള്‍ക്ക് കാവല്‍ ഏര്‍പെടുത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!