ഹൗസ്ബോട്ടില്‍ വിദേശ വനിതയെ പീഢിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

ആലപ്പുഴ: കുട്ടനാട്ടില്‍ വിനോദ സഞ്ചാരികളായി എത്തിയ ഇറ്റാലിയന്‍ യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തകഴി ചിറയകം സ്വദേശി ജീജോ(32)യെ ടൂറിസം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ സഞ്ചരിച്ചിരുന്ന ഹൗസ്‌ബോട്ടിലെ പാചക കാരനായിരുന്നു ജീജോ.

സംഭവത്തെകുറിച്ച് പരാതിയില്‍ പറയുന്നതിങ്ങനെ ഹൗസ്‌ബോട്ടില്‍ വെച്ച് യുവതിയുടെ ഭര്‍ത്താവിന് കാല്‍വേദനയ്ക്ക് ജീജോയെകൊണ്ട് ഓയല്‍ മസാജ് നടത്തിച്ചു. ഇയാള്‍ വിശ്രമത്തിനായി മുകളിലെ നിലയിലേക്ക് പോയി. ഈ സമയം യുവതിയും ശരീരവേദനയ്ക്ക് ഓയല്‍ മസാജ് ചെയ്യാന്‍ ജീജോയോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ജീജോ യുവതിയെ പീഢീപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതോടെ ദമ്പതികള്‍ യാത്രമതിയാക്കി ടൂറിസം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top