ഹൈദരബാദില്‍ രണ്ടിടത്ത്‌ ബോംബ് സ്‌ഫോടനം 15 പേര്‍ മരിച്ചു

HIGHLIGHTS : ഹൈദരാബാദ് :ഹൈദരബാദിലെ ദില്‍സുഖ് നഗറില്‍

ഹൈദരാബാദ് :ഹൈദരബാദിലെ ദില്‍സുഖ് നഗറില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സൂചന. ഹൈദരാബാദിലെ ബസ്റ്റാന്റ് സ്ഥിതിചെയ്യുന്ന ദില്‍സുഖില്‍ ആദ്യ സ്‌ഫോടനമുണ്ടായത് വൈകീട്ട് 7.01 മണിയോടെയാണ് പിന്നീട് 7.06 നും 7.21 നും രണ്ട് സ്‌ഫോടനങ്ങള്‍കൂടിയുണ്ടായി. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

ഒരുസ്‌ഫോടനം വെങ്കിട്ടടന്‍ തിയ്യേറ്ററിന് മുന്നിലും രണ്ടാമത്തേത് കൊണാര്‍ക്ക് തിയ്യേറ്ററിന് മുന്നിലുമാണ് നടന്നത്. തിരക്കേറിയ നഗര വീഥിയില്‍ ഒരിടത്ത്് മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച രീതിയിലും മറ്റിടത്ത് ടിഫിന്‍ ബോക്‌സില്‍ വെച്ച രീതിയിലുമാണ് ബോംബുണ്ടായിരുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

sameeksha-malabarinews

പതിനൊന്നു പേര്‍ മരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സ്ഥിതീകരിച്ചു. ദില്ലിയില്‍ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കവെ ആദ്യ സ്‌ഫോടനത്തില്‍ 8 പ്രും രണ്ടാമത്തേതില്‍ മൂന്ന് പേരും കൊല്ലപ്പെട്ടതായ് മന്ത്രി പറഞ്ഞു.

സ്‌ഫോടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സര്‍ക്കാറിന് ഇന്റലിജന്‍സ് വിവരം നല്‍കിയതായി മന്ത്രി സമ്മതിച്ചു. പക്ഷെ ഏതു നഗരതിതെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സൂചന ലഭിച്ചിട്ടില്ലായിരുന്നെന്നും മാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും അദേഹം അറിയിച്ചു.

photo courtesy : ibn live

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!