HIGHLIGHTS : സിംല : ഹിമാചല്‍ പ്രദേശില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

സിംല : ഹിമാചല്‍ പ്രദേശില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട ബസ്സ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകട മുണ്ടായത്. ഹിമാചല്‍ പ്രദേശിലെ ഉള്‍ ഗ്രാമമായ ചാമ്പ ജില്ലയിലാണ് അപകടമുണ്ടായത്. 30 പേര്‍ സംഭവ സ്ഥലത്തുവച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരണപ്പെട്ടത്.
ബസ്സില്‍ എണ്ണത്തില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായും കനത്ത മഴയില്‍ ബസ്സ് സ്ലിപ്പായതാണ് അപകടം സംഭവിച്ചതെന്നുമാണ് പ്രാഥമിക വിവരം.
32 സീറ്റുകള്‍ മാത്ര മുള്ള ഈ ബസ്സില്‍ നൂറിലധികം ആളുകള്‍ കയറിയതായി പറയുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ് . മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.