HIGHLIGHTS : ജനീവ : ഒടുവല്‍ ലോകം കാതോര്‍ത്തിരുന്ന രഹസ്യം

ജനീവ : ഒടുവല്‍ ലോകം കാതോര്‍ത്തിരുന്ന രഹസ്യം പുറത്തുവന്നു. പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ നിര്‍ണായക നാഴികകല്ലായ മൗലിക കണം കണ്ടെത്തിയതായി ശാസ്ത്ര ലോകം പ്രഖ്യാപിച്ചു. സ്വിസ്റ്റസര്‍ലാന്റിലെ ജനീവയില്‍ വെച്ച് നടക്കുന്ന യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്രത്തിന്റെ സെമിനാറിലാണ് ഹിഗ്‌സ് ബോസണ്‍ എന്ന മൗലിക കണം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും പിണ്ഡം നല്‍കുന്ന സൂക്ഷമ കണമാണ് ഹിഗ്‌സ് ബോസോണ്‍. ഭൂമിക്കടിയിലെ 27 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഹാഡ്രന്‍ കൊളൈഡറിലാണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷണം എന്നറിയപ്പെടുന്ന കണികപരീക്ഷണം നടക്കുന്നത്. സ്വിറ്റസര്‍ലാന്റ് -ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് 1964 ല്‍ ദൈവകണത്തിന്റെ സാനിദ്ധ്യത്തെ കുറിച്ച് സിദ്ധാന്തം അവതരിപ്പിച്ചത്.