സൗദി സ്വദേശി വല്‍ക്കരണം ; ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ട്;മുഖ്യമന്ത്രി

തിരു: ഇന്ത്യന്‍ എംബസി സൗദി സ്വദേശിവല്‍ക്കരണത്തില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിതാഖത്ത് നിയമം നിലവില്‍ വന്നതിന് ശേഷം സൗദിയിലെ മലയാളികളുടെ സ്ഥിതിനിരീക്ഷിച്ചു വരികയാണെന്നും മലയാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതെസമയം സൗദിയില്‍ നിന്ന് വന്‍തോതിലുള്ള ആളുകളുടെ മടങ്ങി വരവ് ഒഴിവാക്കും. കൂടാതെ മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും അദേഹം പറഞ്ഞു.

സൗദിഅറേബ്യയുമായുള്ള സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യക്കാരെ സംരക്ഷിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top