HIGHLIGHTS : റിയാദ് : ബസ്സും ട്രെയിലറും കൂട്ടിയിടിച്ച് സൗദി അറേബ്യയിലെ ജുബൈലില്‍ 13 തൊഴിലാളികള്‍ വെന്തുമരിച്ചു .
റിയാദ് : ബസ്സും ട്രെയിലറും കൂട്ടിയിടിച്ച് സൗദി അറേബ്യയിലെ ജുബൈലില്‍ 13 തൊഴിലാളികള്‍ വെന്തുമരിച്ചു . മരിച്ചവരില്‍ നാല് മലയാളികളും. അല്‍ജുബൈലില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് ടാങ്കര്‍ ലോറി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി പ്രാദേശിക സമയം എട്ട് മണിക്കായിരുന്നു അപകടം.
കോഴിക്കോട് കുന്ദമംഗലം സ്വദേശി സലീം, കൊല്ലം മയ്യനാട് സ്വദേശി ജയദേവന്‍, മലപ്പുറം എടപ്പറ്റയില്‍ യാഖൂബ്, കോഴിക്കോട് അടിവാരം സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ് മരിച്ച മലയാളികള്‍.

ജോലികഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. പ്രമുഖ മലയാളി പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നാസര്‍ അല്‍ ഹജരി നിര്‍മ്മാണ കരാര്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ബസ്സില്‍ 45 ഓളം പേരാണുണ്ടായിരുന്നത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.