സ്‌പെഷ്യല്‍ ക്രിസ്തുമസ് ചെറി കേക്ക്

സ്‌പെഷ്യല്‍ ക്രിസ്തുമസ് ചെറി കേക്ക്

മൈദ- 200 ഗ്രാം
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
പഞ്ചസാര- 75 ഗ്രാം
ലെമണ്‍ എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍
ബട്ടര്‍ -75 ഗ്രാം
ഉപ്പ് -ഒരു നുള്ള്
പാല്‍- ഒരു ടേബിള്‍ സ്പൂണ്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്‌പെഷ്യല്‍ ക്രിസ്തുമസ് ചെറി കേക്ക്

മൈദ- 200 ഗ്രാം
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
പഞ്ചസാര- 75 ഗ്രാം
ലെമണ്‍ എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍
ബട്ടര്‍ -75 ഗ്രാം
ഉപ്പ് -ഒരു നുള്ള്
പാല്‍- ഒരു ടേബിള്‍ സ്പൂണ്‍
images (5)മുട്ട- മൂന്നെണ്ണം
ടോപ്പിംഗിന്
ബട്ടര്‍ -20 ഗ്രാം
ചെറി- 250 ഗ്രാം
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍

25 സെമി വലുപ്പമുള്ള സ്പ്രിംഗ് ഫോം മോള്‍ഡ് ബട്ടര്‍ പരുട്ടി മയപ്പെടുത്തുക. മൈദയും ബേക്കിംഗ് പൗഡറും അരിച്ചു വെക്കുക. ടോപ്പിംഗിനായിട്ട് ബട്ടര്‍ ഒരു ചെറിയ പാനില്‍ ഉരുക്കുക. ചെറി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇതില്‍ നാരങ്ങനീര് പുരട്ടിവെക്കുക. വേറൊരു പാത്രത്തില്‍ ബട്ടര്‍ എടുത്ത് ഹാന്റ് ബീറ്റര്‍ ഉപയോഗിച്ച് മയപ്പെടുത്തുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര, ഉപ്പ്, ലെമണ്‍ എസ്സന്‍സ് എന്നിവ ചേര്‍ത്ത് അര മിനിട്ട് തുടര്‍ച്ചയായി അടിക്കുക.

ഇതിലേക്ക് അരിച്ചുവച്ചിരിക്കുന്ന ബേക്കിങ് പൗഡറും മൈദയും രണ്ടു തവണകളായി ചേര്‍ത്ത് ചെറിയ വേഗത്തില്‍ അടിച്ചു ചേര്‍ക്കുക. പാലും ചേര്‍ത്തടിക്കുക. ഇത് സ്പ്രിംഗ് ഫോം മോള്‍ഡിലേക്ക് പകര്‍ത്തി മുകള്‍ഭാഗം നിരപ്പാക്കുക. ഇതിനു മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ചെറി ടോപ്പിംഗ് നിരത്തുക. മുകളില്‍ ബട്ടര്‍ ഉരുക്കിയതും ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 45 മിനിട്ട് ബേക്ക് ചെയ്യുക.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •