സ്‌പെയിനിന്റെ കാളകൂറ്റന്‍മാരോട് ഏറ്റുമുട്ടാന്‍ ഇറ്റലി തയ്യാര്‍

HIGHLIGHTS : വാഴ്‌സ :കറുത്തമുത്ത് ബല്ലോട്ടലി ഇറ്റലിയെ യൂറോ 2012 ന്റെ ഫൈനലിലേക്ക് നയിച്ചു. വാഴ്‌സയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോളിലെ വര്‍ണവെറിയന്‍മാര്‍ക്ക്

വാഴ്‌സ :കറുത്തമുത്ത് ബല്ലോട്ടലി ഇറ്റലിയെ യൂറോ 2012 ന്റെ ഫൈനലിലേക്ക് നയിച്ചു. വാഴ്‌സയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോളിലെ വര്‍ണവെറിയന്‍മാര്‍ക്ക് ബുദ്ധിയിലും കരുത്തിലും വിരിഞ്ഞ മനോഹരമായ രണ്ടുഗോളുകളിലൂടെ മറുപടിപറഞ്ഞ ബല്ലോട്ടലിയുടെ ദിനമായിരുന്നു ഇന്നലെ

 
കളിയുടെ ഇറുപതാംമിനിറ്റില്‍ ഹെഡ്ഡറിലൂടെയും36-ാം മിനിര്‌റില്‍ മികച്ച ഷോട്ടിലൂടെയും നേടിയ ഗോളുകള്‍ക്കാണ് യൂറോ 2012ന്റെ ചാമ്പ്യന്‍മാരാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജര്‍മ്മന്‍ പടയെ ഇറ്റലി 2-1 നി പുറത്തേക്ക് നയിച്ചത്.

sameeksha-malabarinews

 

കളിയുടെ ഇഞ്ച്വറി ടൈമില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ജര്‍മനിയുടെ മെസ്യൂട്ട് ഓസില്‍ തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. 2 ഗോളുകള്‍ വീണതോടെ ജര്‍മ്മനി കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഇറ്റാലിയന്‍ പ്രതരോധത്തെ ബേധിക്കാനായില്ല. എന്നല്‍ പ്രത്യാക്രമണങ്ങളിലൂടെ ഇറ്റലി പലപ്പോഴഉം ജര്‍മ്മന്‍ ഗോള്‍മുഖത്തെത്തുകയും ചെയ്തു.

ലോകഫുട്‌ബോള്‍ ഇതിഹാസം മറോഡോണ ഇറ്റലി ജര്‍മനി മത്സരം വീക്ഷിക്കുന്നു.

ഞായറാഴ്ച നടക്കുന്ന യൂറോ ഫൈനലില്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയനിന് ഈ അസൂറിപ്പടയെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ എന്നറിയാന്‍ നമുക്ക് കാത്തിരിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!