HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന 53-ാമത്

മലപ്പുറം: ജില്ലയില്‍ ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന 53-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി. മലപ്പുറം ടൗണ്‍ ഹാളില്‍ ജനപ്രതിനിധികളും അധ്യാപകരും അധ്യാപക സംഘടനാ പ്രതിനിധികളും, മാധ്യമ പ്രപവര്‍ത്തകരും ഉദേ്യാഗസ്ഥരുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സ്വാഗതസംഘം രൂപവത്ക്കരണ യോഗം ഉദ്ഘാടനം ചെയ്തു. പി. ഉബൈദുളള എം.എല്‍.എ. അധ്യക്ഷനായ യോഗത്തില്‍ എം.എല്‍.എ. മാരായ കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, മുഹമ്മദുണ്ണി ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ജില്ലാകലക്റ്റര്‍ എം.സി. മോഹന്‍ദാസ്, നഗരസഭാ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് മുസ്തഫ, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് , ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, എം.എസ്.പി. കമണ്ടന്റ് യു ഷറഫലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എ. ഹാജഹാന്‍ സംഘാടക സമിതി അംഗങ്ങള്‍ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ എന്നിവരെയും സബ് കമ്മിറ്റികളെയും പ്രഖ്യാപിച്ചു.
ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഇ. അഹമ്മദ്, ശശി തരൂര്‍, നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യതാനന്ദന്‍, എന്നിവരും ജില്ലയിലെ മന്ത്രിമാരും മുഖ്യ രക്ഷാധികാരികളായ സമിതിയില്‍ ജില്ലയിലെ എംപി. – എം.എല്‍.എ. മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ ദാസ്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, എം.എസ്.പി. കമാണ്ടന്റ് യു ഷറഫലി, അലിഗഡ് – കാലിക്കറ്റ് – മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, മുന്‍ മന്ത്രിമാര്‍, വിവിധ വ്യാപാരി സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ പി.റ്റി.എ. – മാനെജ്‌മെന്റ് പ്രതിനിധികള്‍ – രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
പി. ഉബൈദുളള എം.എല്‍.എ. യാണ് സംഘാടക സമിതിയുടെ ചെയര്‍മാന്‍. സംഘാടക സമിതി കൂടാതെ നിര്‍വാഹക സമിതിയും 20 സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.