മലപ്പുറം:ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെയ് ല്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 201 സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ 4.07 കോടി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. മൂത്രപ്പുര, പെണ്‍കുട്ടികള്‍ക്കുള്ള മൂത്രപ്പുര, കുടിവെള്ളം എന്നിവ ഒരുക്കുന്നതിനാണ് പണം അനുവദിച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും എ.ഇ.ഒ യുടെയും നേതൃത്വത്തില്‍ യോഗം ചേരും. അനുവദിച്ച സ്‌കൂളുകള്‍ക്ക് പണം ആവശ്യമില്ലെങ്കില്‍ തൊട്ടടുത്ത മറ്റ് സ്‌കൂളുകള്‍ക്ക് അനുവദിക്കും.
ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, എസ്.എസ്.എ പ്രൊജക്റ്റ് കോഡിനേറ്റര്‍ ഇബ്രാഹിം കുട്ടി പങ്കെടുത്തു.




