HIGHLIGHTS : കൊച്ചി: സംസ്ഥാനത്ത് സ്വകാര്യബസ് തൊഴിലാളികളകുടെ
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യബസ് തൊഴിലാളികളകുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ബസുടമകള്‍ കൂലി വര്‍ദ്ധനയിക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചത്. ശനിയാഴ്ച കൊച്ചിയില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ സാനിധ്യത്തില്‍ ചര്‍ച്ചനടത്തിയെങ്കിലും പരാജയപെടുകയായിരുന്നു.
സിഐടിയു, ഐഎന്‍ടിയുസി ,എഐടിയുസി,ബിഎംഎസ്, എസ്ടിയു,എച്ച്എംഎസ്,ടിയുസിഐ, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. നിലവിലെ കൂലിയുടെ 50 ശതമാനം ഇടക്കാലാശ്വാസമായി നല്‍കണമെന്നാണ് തൊഴിലാളികള്‍ മുന്നോട്ടു വെക്കുന്ന ആവശ്യം.


സേവനവേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യമാണ് തൊഴിലാളികള്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. 2008 സെപ്തംമ്പറിലാണ് തൊഴിലാളികളുടെ വേതനം അവസാനമായി വര്‍ദ്ധിച്ചത്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ കുറവുള്ള യാത്രയ്ക്കായ് സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന മലബാര്‍മേഖലയില്‍ ഈ സമരം യാത്രക്കാരെ ബാധിക്കും.