HIGHLIGHTS : രജനീകാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന 'കൊച്ചടിയാന്‍' എന്ന ചിത്രത്തിന്
രജനീകാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന ‘കൊച്ചടിയാന്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് രജനീകാന്ത് പാട്ടു പാടുന്നത്. വൈരമുത്തു രചിച്ച വരികള്‍ക്ക് എ ആര്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദിയിലും പുറത്തിറക്കുന്ന ഈ ചിത്രത്തില്‍ രജനീകാന്ത് തന്നെയാണ് ഗാനം ആലപിക്കുന്നത്. ഇര്‍ഷാദ് കാമിലാണ് തമിഴിലെ ഈ വരികള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജിമ ചെയ്തത്.
ഏഷ്യയിലെ തന്നെ ആദ്യ മോഷന്‍ ക്യാപ്ച്ചര്‍ ടെക്‌നോളജിയില്‍ പുറത്തു വരുന്ന ബിഗ് ബജറ്റ് ചിത്രമാണ് രജനീകാന്ത് നായകനാവുന്ന ‘കൊച്ചടിയാന്‍’. ഇതിനു മുമ്പ് ഹോളിവുഡില്‍ ടിന്‍ ടിന്‍, അവതാര്‍ തുടങ്ങിയ ചിത്രങ്ങള്‍ മാത്രമാണ് ഈ ടെക്‌നോളജി ഉപയോഗിച്ച് പുറത്ത് വന്നിരിക്കുന്നത്.
ഈ ചിത്രത്തിലെ നായിക ബോളിവുഡ് താര സുന്ദരി ദീപിക പതുകോണ്‍ ആണ്. കൂടാതെ ശോദനയും ഈ ചിത്രത്ത്രില്‍ ഒരു മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.