HIGHLIGHTS : കൊല്‍ക്കത്ത: തന്റെ പെഴസണല്‍

കൊല്‍ക്കത്ത: തന്റെ പെഴസണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കല്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. തന്റെ പെഴ്‌സണല്‍സ്റ്റാഫ് അംഗങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അദേഹം പറഞ്ഞു.
പ്രകാശ്കാരാട്ടുമായി വിഎസ് നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് ഇക്കാര്യം അറയിച്ചത്. കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥനമായ മുസഫര്‍ അഹമ്മദ് ഭവനിലായിരുന്നു കൂടിക്കാഴ്ച.
വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് വിഎസിന്റെ അഡീഷണല്‍ സെക്രട്ടറി വി കെ ശശീധരന്‍, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരെ പുറത്താക്കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.